വൈദികർക്ക് വേണ്ടി ഒരു നിമിഷം... Pray for priests

വൈദികർക്ക് വേണ്ടി പ്രാർഥിക്കുവാൻ നമുക്ക് കടമയുണ്ടെന്ന് മറക്കുന്നോ?

സോഷ്യൽ മീഡിയയിൽ പുരോഹിതരുടെ, തെറ്റുകൾ, വൻ വിമർശനങ്ങൾകു വിധേയമാക്കുന്ന ഈ അവസരത്തിൽ ക്രൈസ്തവർ ഓർമ്മിക്കുക.

വഴിപിഴച്ചുപോകുന്ന അപൂർവം വൈദികരെക്കാൾ അനേകം നല്ല വൈദികർ സഭക്കും സമൂഹത്തിനും സേവനം ചെയ്തു പോകുന്നുണ്ട്.

അവർക്കുവേണ്ടി പ്രാർഥിക്കുവാൻ നാം ഓരോരുത്തർക്കും നമുക്ക് കടമയുണ്ട്. നമ്മളിൽ എത്ര പേർ വൈദികർക്ക് വേണ്ടി പ്രാർ്ഥിക്കുന്നു? അതോ സോഷ്യൽ മീഡിയയിൽ കീറി മുറിക്കുകയാണോ? നമ്മുടെ വൈദികർക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.

നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ.അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ.അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ.അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍.

ലോകരക്ഷകനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.

വൈദികരുടെ രാജ്ഞിയായ മറിയമേ,
വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

Post a Comment

0 Comments