manjum thanuppum niranja raavil - Lyrics Malayalam christmas song

മഞ്ഞും തണുപ്പും നിറഞ്ഞ രാവിൽ
വെണ്ണിലാവെങ്ങും പരന്ന രാവിൽ
ദൈവകുമാരൻ പിറന്നു ഭൂവിൽ
മംഗളഗാനം മുഴങ്ങി വാനിൽ
(മഞ്ഞും തണുപ്പും…)

പുൽക്കൂട്ടിൽ ഉണ്ണി പിറന്ന നേരം
പൂത്തിരി കത്തിച്ചില്ലാരുമാരും
പൂക്കളിറുത്തു നിരത്തിയില്ല
പുത്തനുടുപ്പുകൾ നൽകിയില്ല
(മഞ്ഞും തണുപ്പും…)

മർത്ത്യനു നാകം തുറന്നു നൽകാൻ
മർത്ത്യനായ് തീർന്ന മഹേശസുനോ
മോഹനനൂലിൽ കൊരുത്തു ഞങ്ങൾ
സ്നേഹത്തുടിപ്പുകൾ കാഴ്ചയേകാൻ
(മഞ്ഞും തണുപ്പും…)

Post a Comment

0 Comments