Devalaya manikal muzhangi - Lyrics christian Song

ദേവാലയ മണികൾ മുഴങ്ങി
തിരുപിറവിക്കായ് ഞങ്ങൾ ഒരു
ശാന്തമീ രാത്രിയിൽ
സാന്ദ്രമീ വേളയിൽ
പാടുന്നു ഞങ്ങളൊന്നായ്
നിൻ സ്തുതിഗീതം
ലോകൈക രക്ഷകന് തിരു സ്തുതിഗീതം...

Gloria Gloria Gloria Gloria...aa...a..
Gloria Gloria in Excelsis Deo...

മാലഘമാർ പാടിയ മംഗളഗാനം
മാലോകർ വാഴ്ത്തും മധുരഗാനം
ഇടയരെ ഉണർത്തിയ ദിവ്യഗാനം
ബെത്ലഹേമിൽ മുഴങ്ങിയ സ്നേഹഗാനം
അത്യുന്നതങ്ങളിൽ ദൈവമഹത്വം
ഭൂമിയിൽ മനുഷ്യർക്ക് സമാധാനം

Gloria Gloria Gloria Gloria...aa...a..
Gloria Gloria in Excelsis Deo...

തൂമഞ്ഞു പേയ്യുന്ന രാത്രിയിൽ
രാപ്പാടി പാടുന്ന യാമങ്ങളിൽ
നക്ഷത്ര ദീപത്തിൻ നവ്യ പ്രഭയിൽ
പുൽക്കൂട്ടിൽ ഉണ്ണിയെ കണ്ടുവണങ്ങാൻ
ആഹ്ലാദചിത്തരായ് ആമോദരായ്
അനുഗ്രഹം തേടി ഞങ്ങൾ വരുന്നിതാ

Gloria Gloria Gloria Gloria...aa...a..
Gloria Gloria in Excelsis Deo...
Gloria... Gloria...


Post a Comment

0 Comments