ദുഃഖ ശനി - Valiya Shani Songs - malayalam

പ്രകീർത്തനം (ശൂറായ )

സര്‍വ്വചരാ ചരവും

ദൈവമഹത്ത്വത്തെ
വാഴ്‌ത്തിപ്പാടുന്നു

ദിവ്യാത്മാവിന്‍ ഗീതികളാല്‍

ഹല്ലേലൂയ്യാ ഗീതികളാല്‍
മാമ്മോദീസാ രഹസ്യത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയില്‍

തന്‍മഹിമാവല്ലോ

വാനിലുമുഴിയിലും
തിങ്ങിവിളങ്ങുന്നു

ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..


ജനതകളവിടുത്തെ

മഹിമകള്‍ പാടുന്നു
താണുവണങ്ങുന്നു.

ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..

നിത്യപിതാവിനും
സുതനും റുഹായ്ക്കും
സ്തുതിയുണ്ടാകട്ടെ.

ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..

ആദിയിലെപ്പോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേന്‍.


ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..

ഹല്ലേലുയാ ഗീതം (സുമ്മാറ)


ഹല്ലേലുയ്യ പാടാമൊന്നായ്‌

ഹല്ലേലുയ്യ, ഹല്ലേലൂയ്യ

കര്‍ത്താവിന്‍ തിരുമൃതിയുമുയിര്‍പ്പും


മര്‍ത്യര്‍ക്കേകും മാമ്മോദീസാ.

പാപങ്ങള്‍ക്കു മരിച്ചൊരുനവമാം

ജീവന്‍ നേടാന്‍ ശക്തി തരുന്നു.

മാമകമാനസമാനന്ദത്തിന്‍

മാധുരിയിന്നു നുകര്‍ന്നിടുന്നു.

താതനുമതുപോല്‍സുതനും

പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ.

ആദിമുതല്‍ക്കേയിന്നും നിത്യവു-

മായി ഭവിച്ചീടട്ടെ, ആമ്മേന്‍.

ഹല്ലേലൂയ്യ പാടാമൊന്നായ്‌


ഹല്ലേലുയു ഹല്ലലുയ്യ.

വെഞ്ചരിച്ച ജലം കൊണ്ട് വിശ്വാസികളെ തളിക്കുമ്പോൾ 


സര്‍വോന്നതനാം കര്‍ത്താവേ,

നന്ദിയൊടങ്ങയെ വാഴ്ത്തുന്നു
താവകസുതനാമീശോയെ-
തന്നതിനാദരപുര്‍വമിതാ.

കാരുണ്യത്താല്‍ ഞങ്ങളെ നീ

പാരില്‍ ദൈവികസുതരാക്കി
മാമ്മോദീസാസലിലത്താല്‍
ഞങ്ങള്‍ക്കേകീ പുതുജീവന്‍.

പാവനമാമീജലമെന്നും

പാപക്കറകള്‍ കഴുകുന്നു.
സ്തുതിയും സ്തോത്രവുമെന്നേക്കും
സുതരില്‍ താവകകരുണയ്ക്കായ്‌.

മര്‍ത്യാത്മാവില്‍ നിറയുന്നു

നിത്യം താവകനൈര്‍മ്മല്യം
ഇന്നു വിശുദ്ധജലത്താലേ

തന്നൊരു ദാനം വാഴ്ത്തുകയായ്‌.

ഗീതം 


(അവനീ പതിയാം)

' വിശ്വവെളിച്ചം ഞാനെ 'ന്നരുളിയ
മിശിഹാനാഥനെ വാഴ്ത്തിപ്പാടാം.

അങ്ങില്‍നിന്നു കൊളുത്താം ഞങ്ങള്‍

ജീവിതനാളം ദീപ്തിപരത്താന്‍.

കുരിരുള്‍തിങ്ങും ഭൂമിയിലെങ്ങും

നിത്യമുയര്‍ത്താം കൈത്തിരിനാളം.

നിശയുടെയിരുളും നിഴലും നീക്കാന്‍

നാമും കൈത്തിരിമലരുകളാകാം.

(അല്ലെങ്കില്‍)


ദീപമേ, സ്വര്‍ല്ലോകദീപമേ,

ജീവന്‍ പകര്‍ന്നിടുന്ന ദീപമേ,
വാനം തുറന്നുവന്ന ദീപമേ,
വാനോര്‍ വണങ്ങിടുന്ന ദീപമേ,

ദീപമേ...


വിജയത്തിന്‍ പൊന്‍കൊടിപാറിപ്പറന്നുവന്നു;

മരണത്തിന്‍ കോട്ടകളെല്ലാം തകര്‍ന്നുവീണു;
കല്ലറയില്‍ പുതിയൊരു ജീവന്‍ കുരുത്തുവന്നു.
ദൈവത്തിന്‍ നിത യകുമാരനുയിര്‍ത്തുവന്നു.


ദീപമേ...

ദിവ്യരഹസ്ൃഗീതം (ഓനീസ ദ്റാസേ)

ഭൂമി മുഴുവന്‍ സന്തോഷിക്കട്ടെ

രക്ഷാസന്ദേശം

നിറയും പ്രത്യാശ
ലോകം മുഴുവനിലും.
പങ്കിലമായ പ്രപഞ്ചത്തിന്‍
പാപകടങ്ങള്‍ നീക്കിടുവാന്‍
മരണമടഞ്ഞു തിരുനാഥന്‍,
ലോകം രക്ഷിതമാകുന്നു
ഉത്ഥാനം പകരും സന്തോഷം.

അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ,


രക്ഷാസന്ദേശം.....

പത്യേകഗീതം (ദ്ഹീലത്ത്‌ )

(രീതി  . ഹല്ലേലുയ്യ പാടീടുന്നേൻ ...)

മഹിമാപൂര്‍ണ്ണന്‍ സര്‍വേശാ, നീ

മഹനീയം നീ വാഴും ഭവനം

കീര്‍ത്തിതമല്ലോ ദിവ്യമഹത്ത്വം

പാര്‍ത്തലമെങ്ങും, വാനിലുമൊരുപോല്‍.

മാമകഹൃദയം സന്തോഷിപ്പു

മാനസമതുപോലാഹ്ളാദിപ്പു.

മന്നിതിലിങ്ങു സുരക്ഷിതമനിശം

മാമകഗാത്രം വിശ്രമമോലും.

പാതാളത്തില്‍ തള്ളിയതില്ലാ

പാവനനെന്നെ മറന്നതുമില്ല.

വാനവുമുലകും തിങ്ങിയ സകലം

വാഴ്ത്തുകയല്ലോ നാഥനെ നിതരാം.

വിണ്ണിന്‍ നാഥാ, ത്രിത്വമഹത്ത്വം .

വാനവനിരയൊടു ചേര്‍ന്നു പുകഴത്താം.

മഹിയും ദ്യോവും തിങ്ങി, യിതാനിന്‍


മഹിമകളാലേ, ഹല്ലേലൂയ.

സമാപനാശീര്‍വാദം


(രീതി- കര്‍ത്താവാം, മിശിഹാവഴിയായ്‌...)


വഴിയും ജീവനുമതുപോലെ

സത്യവുമാകും മിശിഹായേ,
തിരുവുത്ഥാനത്തില്‍ ഞങ്ങള്‍
പങ്കാളികളായ്ത്തീരുന്നു.

മാമ്മോദീസാ വഴി ഞങ്ങള്‍

കൈക്കൊണ്ടല്ലോ നവജീവന്‍
നിത്യവുമതു സംരക്ഷിക്കാന്‍
നി൯കൃപ ഞങ്ങള്‍ക്കേകണമേ.

സാക്ഷികളാകണമെന്നെന്നും

സുവിശേഷത്തിനു മർത്യരിവർ 
ജനപദമെല്ലാമറിയട്ടെ
രക്ഷാമാര്‍ഗ്ഗം നീതന്നെ.

സ്നേഹവുമൈക്യവുമന്യൂനം

നിങ്ങളിലെന്നും വളരട്ടെ
ത്രിത്വത്തിനു സ്തുതി പാടിടുവിൻ
ഇപ്പൊഴുമെപ്പോഴുമെന്നേക്കും.

ആമ്മേന്‍

Image result for holy saturday

Post a Comment

0 Comments