Maundy thursday Songs - Malayalam

പ്രാരംഭ ഗാനം 

ജീവന്‍ പകരും നാഥാ നീ

ജീവനു തുല്യം സ്‌നേഹിച്ചു
ഭൂവിനെ, രക്ഷാമാര്‍ഗ്ഗത്തില്‍
ദ്യോവിന്‍ ഭാഗ്യം നലകിടുവാന്‍

നിര്‍വൃതി നല്കാന്‍ സ്നേഹത്തിന്‍

നിത്യത പകരും കൂദാശ
സ്ഥാപിച്ചല്ലോ സെഹിയോനില്‍
ദിവ്യവിരുന്നായ്‌ ദൈവസുതന്‍

കര്‍ത്താവന്നാ ശിഷ്യര്‍തന്‍

കാലുകള്‍ കഴുകീ വിനയത്താല്‍
മാതൃക നല്കീ മനുജര്‍ക്കായ്‌
സകലരുമതുപോല്‍ ചെയ്തിടുവാന്‍

അന്നുമുറിച്ചവനേകിയൊരാ

ഗാത്രവുമപ്പവുമൊന്നായി
ജീവിതമതുപോലഖിലര്‍ക്കും
ഭൂവില്‍ മുറിയണമപ്പംപോല്‍

നിത്യവുമങ്ങേ സാന്നിധ്യം

നീക്കും നമ്മുടെ രോഗങ്ങള്‍
ഓഓഷധമാകുന്നീയുലകില്‍
ദോഷഫലങ്ങള്‍ പോക്കിടുവാന്‍

പാപികളാകും മാനവരെ

പരിചൊടു നാഥന്‍ ദര്‍ശിപ്പു
ഓസ്തിയിൽ നിന്നതി സ്നേഹമൊടേ
നിസ്തുലമാകും കൃപയാലേ.

പ്രകീർത്തനം (ശൂറായ )


അംബരമനവരതം

ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍
ഹല്ലേലൂയ്യാ ഗീതികളാല്‍
കര്‍ത്താവിന്‍ തിരുപെസഹാ തന്‍
നിര്‍മ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയില്‍

തന്‍മഹിമാവല്ലോ

വാനിലുമുഴിയിലും
തിങ്ങിവിളങ്ങുന്നു
ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..
ജനതകളവിടുത്തെ

മഹിമകള്‍ പാടുന്നു

താണുവണങ്ങുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..

നിത്യപിതാവിനും

സുതനും റുഹായ്ക്കും
സ്തുതിയുണ്ടാകട്ടെ.

ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..


ആദിയിലെപ്പോലെ

ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേന്‍.
ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..

ഹല്ലേലൂയ്യ ഗീതം 


ഹല്ലേലൂയ്യ പാടാമൊന്നായ്‌

ഹല്ലേലൂയ്യ, ഹല്ലേലുയ്യ

ശിഷ്യന്മാരുടെ പാദം കഴുകി

സ്നേഹത്തിന്‍ പുതുമാതൃക നല്കി

തന്റെ ശരീരം നല്കി നമുക്കായ്‌

നവമൊരു ജീവന്‍ നമ്മില്‍ പുലരാന്‍.

മാതൃകയേവം കൈക്കൊണ്ടീടാന്‍

വചനം നമ്മെ മാടിവിളിപ്പു.

താതനുമതുപോല്‍സുതനും

പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ.

ആദിമുതലക്കേയിന്നും നിത്യവു--

മായി ഭവിച്ചീടട്ടെ, ആമ്മേന്‍.

ഹല്ലേലൂയ്യ പാടാമൊന്നായ്‌

ഹല്ലേലൂയ്യ ഹല്ലേലുയ്യ.

കാല്‍കഴുകലിന്റെ ഗീതം


താലത്തില്‍ വെള്ളമെടുത്തു

വെണണ്‍കച്ചയുമരയില്‍ ചുറ്റി
മിശിഹാ തന്‍ ശിഷ്യന്മാരുടെ
പാദങ്ങള്‍ കഴുകി.

വിനയത്തിന്‍ മാതൃക നല്കാന്‍

സ്നേഹത്തിന്‍ പൊന്‍കൊടി നാട്ടാന്‍
സകലേശ൯ ദാസന്മാരുടെ
പാദങ്ങള്‍ കഴുകി.

സ്നേഹത്തിന്‍ ചിറകുവിരിഞ്ഞു

'രാജാളി' തെളിഞ്ഞുപറഞ്ഞു,
“സ്നേഹിതരേ, നിങ്ങള്‍ക്കിന്നൊരു
മാതൃക ഞാനേകി'

ഗുരുവെന്നു വിളിപ്പു നിങ്ങള്‍

പരമാര്‍ത്ഥതയുണ്ടതിലെങ്കില്‍
ഗുരുനല്കിയ പാഠം നിങ്ങള്‍
സാദരമോര്‍ത്തിടുവിന്‍.

പാദങ്ങള്‍ കഴുകിയ ഗുരുവിന്‍

ശിഷ്യന്മാര്‍ നിങ്ങള്‍, അതോര്‍ത്താല്‍
അന്യോന്യം പാദം കഴുകാന്‍
ഉത്സുകരായ്ത്തീരും.

വത്സലരേ, നിങ്ങള്‍ക്കായ്‌ ഞാന്‍

നല്കുന്നു പുതിയൊരു നിയമം
സ്‌നേഹിപ്പിന്‍ സ്വയമെന്നതുപോല്‍
അന്യോന്യം നിങ്ങള്‍.

അവനിയിലെന്‍ ശിഷ്യഗണത്തെ-

യറിയാനുള്ളടയാളമിതാ
സ്‌നേഹിപ്പിന്‍ സ്വയമെന്നതുപോല്‍
അന്യോന്യം നിങ്ങള്‍.

സ്നേഹിതനെ രക്ഷിപ്പതിനായ്‌

ജീവന്‍ ബലി ചെയ്വതിനെക്കാള്‍
ഉന്നതമാം സ്നേഹം പാര്‍ത്താല്‍
മറ്റെന്തുണ്ടുലകില്‍?

ഞാനേകിയ കലപനജെല്ലാം

പാലിച്ചു നടന്നിടുമെങ്കില്‍
നിങ്ങളിലെന്‍ നയനംപതിയും
സ്നേഹിതരായ്ത്തീരും.

ദാസന്മാരെന്നു വിളിക്കാ, |

നിങ്ങളെ ഞാനിനിയൊരുനാളും 
സ്നേഹിതരായ്ത്തീര്‍ന്നു, ചിരമെന്‍
വത്സലരേ, നിങ്ങള്‍.

ദിവ്യരഹസ്യ ഗീതം (ഓനീസാ ദ് റാസ)


(രീതി  - മിശിഹാ കർത്താവി൯ തിരുമെയ്‌...)


വരുവി൯, നമുക്കു കര്‍ത്താവിനെ വാഴ്ത്താം


കുരിശില്‍ ഭീകരമാം

പിഡകളേറ്റിടുവാന്‍
പോകുകയായ്‌ നാഥന്‍.
പാവനമാം ബലിവേദികയില്‍
കാണ്മൂ ദിവ്യരഹസ്യങ്ങള്‍
നാമിന്നീശോമിശിഹാതന്‍
ബലിതന്‍ ഓര്‍മ്മയില്‍ മുഴുകുന്നു.
വാഴ്ത്തീടാം വിണ്ണിന്‍ദാനങ്ങള്‍.

കര്‍ത്താവിനെ പ്രതിക്ഷിച്ച്‌ അവനില്‍

പ്രത്യാശയര്‍പ്പിക്കുവിന്‍. 

കുരിശില്‍ രക്ഷകമാം...


സമാപനാശീര്‍വാദം


(രീതി . കർത്താവാം  മിശിഹാവഴിയായ്‌. )


സ്നേഹപിതാവാം സകലേശന്‍

പാപികളാകും മര്‍ത്യര്‍ക്കായ്‌
പാരിലയച്ചു കനിവോടെ
ഏകകുമാരന്‍ മിശിഹായെ

ജീവന്‍ നല്‍കാന്‍ സ്ഥാപിച്ചു

പരിപൂജിതമാം കുര്‍ബാന,
വരദാനങ്ങള്‍ ചൊരിയുന്നു
പാവനരുപ൯ ദിവ്യാത്മന്‍.

ശിഷ്യന്മാരുടെ പാദങ്ങള്‍

കഴുകിയ നാഥന്‍ നല്കിയതാം
മാതൃകപോലെ സകലര്‍ക്കും
സേവനമെന്നും ചെയ്തിടുവിന്‍.

ദിവ്യശരീരവുമതുപോലെ

രക്തവുമേകിയ തിരുനാഥന്‍
ദിവ്യാനുധ്രഹമരുളട്ടെ 2
ഇപ്പൊഴുമെപ്പൊഴുമെന്നേക്കും.
ആമ്മേന്‍.



Post a Comment

0 Comments