കാല്‍കഴുകലിന്റെ ഗീതം
താലത്തില്‍ വെള്ളമെടുത്തു
വെണണ്‍കച്ചയുമരയില്‍ ചുറ്റി
മിശിഹാ തന്‍ ശിഷ്യന്മാരുടെ
പാദങ്ങള്‍ കഴുകി.
വിനയത്തിന്‍ മാതൃക നല്കാന്‍
സ്നേഹത്തിന്‍ പൊന്‍കൊടി നാട്ടാന്‍
സകലേശ൯ ദാസന്മാരുടെ
പാദങ്ങള്‍ കഴുകി.
സ്നേഹത്തിന്‍ ചിറകുവിരിഞ്ഞു
'രാജാളി' തെളിഞ്ഞുപറഞ്ഞു,
“സ്നേഹിതരേ, നിങ്ങള്‍ക്കിന്നൊരു
മാതൃക ഞാനേകി'
ഗുരുവെന്നു വിളിപ്പു നിങ്ങള്‍
പരമാര്‍ത്ഥതയുണ്ടതിലെങ്കില്‍
ഗുരുനല്കിയ പാഠം നിങ്ങള്‍
സാദരമോര്‍ത്തിടുവിന്‍.
പാദങ്ങള്‍ കഴുകിയ ഗുരുവിന്‍
ശിഷ്യന്മാര്‍ നിങ്ങള്‍, അതോര്‍ത്താല്‍
അന്യോന്യം പാദം കഴുകാന്‍
ഉത്സുകരായ്ത്തീരും.
വത്സലരേ, നിങ്ങള്‍ക്കായ് ഞാന്‍
നല്കുന്നു പുതിയൊരു നിയമം
സ്‌നേഹിപ്പിന്‍ സ്വയമെന്നതുപോല്‍
അന്യോന്യം നിങ്ങള്‍.
അവനിയിലെന്‍ ശിഷ്യഗണത്തെ-
യറിയാനുള്ളടയാളമിതാ
സ്‌നേഹിപ്പിന്‍ സ്വയമെന്നതുപോല്‍
അന്യോന്യം നിങ്ങള്‍.
സ്നേഹിതനെ രക്ഷിപ്പതിനായ്
ജീവന്‍ ബലി ചെയ്വതിനെക്കാള്‍
ഉന്നതമാം സ്നേഹം പാര്‍ത്താല്‍
മറ്റെന്തുണ്ടുലകില്‍?
ഞാനേകിയ കലപനജെല്ലാം
പാലിച്ചു നടന്നിടുമെങ്കില്‍
നിങ്ങളിലെന്‍ നയനംപതിയും
സ്നേഹിതരായ്ത്തീരും.
ദാസന്മാരെന്നു വിളിക്കാ, |
നിങ്ങളെ ഞാനിനിയൊരുനാളും
സ്നേഹിതരായ്ത്തീര്‍ന്നു, ചിരമെന്‍
വത്സലരേ, നിങ്ങള്‍.
താലത്തില്‍ വെള്ളമെടുത്തു
വെണണ്‍കച്ചയുമരയില്‍ ചുറ്റി
മിശിഹാ തന്‍ ശിഷ്യന്മാരുടെ
പാദങ്ങള്‍ കഴുകി.
വിനയത്തിന്‍ മാതൃക നല്കാന്‍
സ്നേഹത്തിന്‍ പൊന്‍കൊടി നാട്ടാന്‍
സകലേശ൯ ദാസന്മാരുടെ
പാദങ്ങള്‍ കഴുകി.
സ്നേഹത്തിന്‍ ചിറകുവിരിഞ്ഞു
'രാജാളി' തെളിഞ്ഞുപറഞ്ഞു,
“സ്നേഹിതരേ, നിങ്ങള്‍ക്കിന്നൊരു
മാതൃക ഞാനേകി'
ഗുരുവെന്നു വിളിപ്പു നിങ്ങള്‍
പരമാര്‍ത്ഥതയുണ്ടതിലെങ്കില്‍
ഗുരുനല്കിയ പാഠം നിങ്ങള്‍
സാദരമോര്‍ത്തിടുവിന്‍.
പാദങ്ങള്‍ കഴുകിയ ഗുരുവിന്‍
ശിഷ്യന്മാര്‍ നിങ്ങള്‍, അതോര്‍ത്താല്‍
അന്യോന്യം പാദം കഴുകാന്‍
ഉത്സുകരായ്ത്തീരും.
വത്സലരേ, നിങ്ങള്‍ക്കായ് ഞാന്‍
നല്കുന്നു പുതിയൊരു നിയമം
സ്‌നേഹിപ്പിന്‍ സ്വയമെന്നതുപോല്‍
അന്യോന്യം നിങ്ങള്‍.
അവനിയിലെന്‍ ശിഷ്യഗണത്തെ-
യറിയാനുള്ളടയാളമിതാ
സ്‌നേഹിപ്പിന്‍ സ്വയമെന്നതുപോല്‍
അന്യോന്യം നിങ്ങള്‍.
സ്നേഹിതനെ രക്ഷിപ്പതിനായ്
ജീവന്‍ ബലി ചെയ്വതിനെക്കാള്‍
ഉന്നതമാം സ്നേഹം പാര്‍ത്താല്‍
മറ്റെന്തുണ്ടുലകില്‍?
ഞാനേകിയ കലപനജെല്ലാം
പാലിച്ചു നടന്നിടുമെങ്കില്‍
നിങ്ങളിലെന്‍ നയനംപതിയും
സ്നേഹിതരായ്ത്തീരും.
ദാസന്മാരെന്നു വിളിക്കാ, |
നിങ്ങളെ ഞാനിനിയൊരുനാളും
സ്നേഹിതരായ്ത്തീര്‍ന്നു, ചിരമെന്‍
വത്സലരേ, നിങ്ങള്‍.
0 Comments