സങ്കീര്‍ത്തനമാല (മര്‍മ്മീസ )
സങ്കീര്‍ത്തനം 46,47,48
(തീതി : കര്ത്താവേ മമ.. )
സൈന്യങ്ങള്‍ തന്നധിനാഥന്‍
നമ്മോടൊത്തു വസിക്കുന്നു
യാക്കോബിൻ ബലമാം ദൈവം
ഓര്‍ക്കുകില്‍ നമ്മുടെയവലംബം
കരഘോഷങ്ങള്‍ മുഴക്കിടുവിന്‍
തിരുസന്നിധിയില്‍ ജനതകളേ,
ആഫ്ളാദാരവമുയരട്ടെ
ദൈവത്തിന്‍ തിരു ഭവനത്തില്‍.
ദൈവസ്തുതികള്‍ പാടിടുവിൻ
സ്തോത്രം ചെയ്തു പുകഴ്ത്തിടുവിന്‍
കീര്‍ത്തനഗീതം മീട്ടിടുവിന്‍
നമ്മുടെ രാജാവവനല്ലലോ.
ഭൂമിക്കെല്ലാമധിപനവന്‍
അവനായ് ഗീതം പാടുകനാം
ദൈവം ജനതയ്ക്കധിനാഥന്‍
സിംഹാസനമതില്‍ വാഴുന്നു.
കര്‍ത്താവുന്നതനാകുന്നു
സ്തുത്യര്‍ഹന്‍ നിജനഗരത്തില്‍
ഉന്നതമവനുടെ പുണ്യഗിരി
മന്നിനു മുഴുവൻ സാഘോഷം
ഗാനം
ഉന്നതവാനിടമേ
വാതില്‍ തുറക്കുക നീ
മഠഗളദീപവുമായ്
മന്നവനണയുന്നു.
നിത്യമനോഹരനാം
നിര്‍മ്മല ദൈവസുതന്‍
വെള്ളിവെളിച്ചത്തില്‍
മുങ്ങിവിളങ്ങുന്നു.
പൊട്ടിയ ബന്ധത്തിന്‍
കണ്ണികള്‍ കൂടുന്നു:
വീണ്ടലമവനിയുമായ്
വിണ്ടുമിണങ്ങുന്നു.
പ്രകീർത്തനം
സര്‍വ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍
ഹല്ലേലുയ്യ ഗീതികളാല്‍
കര്‍ത്താവിന്നുത്ഥാനത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയില്‍.
തന്‍മഹിമാവല്ലോ
വാനിലുമുഴിയിലും
തിങ്ങിവിളങ്ങുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍...
:ജനതകളവിടുത്തെ
മഹിമകള്‍ പാടുന്നു
താണുവണങ്ങുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍...
നിത്യപിതാവിനും
സുതനും റുഹായ്ക്കും
സ്തുതിയുണ്ടാകട്ടെ.
ദിവ്യാത്മാവിന്‍ ഗീതികളാല്‍...
ആദിയിലെപ്പോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേന്‍, ,.
ദിവ്യാത്മാവിന്‍ ......
ഹല്ലെലുയ്യ ഗീതം
ഹല്ലേലൂയ്യാ പാടാമൊന്നായ്
ഹല്ലേലുയ്യാ, ഹല്ലേലൂയ്യാ. .
കര്‍ത്താവെന്നും വാണീടുന്നു
ഭൂതലമഖിലം മോദിക്കട്ടെ.
കരയും കടലും തടവില്ലാതെ
സ്വരമുച്ചത്തിലുയര്‍ത്തിടട്ടെ.
കര്‍ത്താവിന്‍ സ്തുതി പാടുക മോദാൽ
ആനന്ദത്താലാര്‍പ്പുവിളിപ്പിന്‍
[
താതനുമതുപോല്‍ സുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ
' ആദിമുതല്ക്കേയിന്നും നിത്യവു
. മായീ ഭവിച്ചീടട്ടെ, ആമ്മേന്‍.
ഹല്ലേലൂയ്യാ പാടാമൊന്നായ്
ഹല്ലേലുയ്യാ, ഹല്ലേലൂയ്യാ. .
രൂപം വണങ്ങുമ്പോൾ
ഉയിര്‍ത്തെഴുന്നേറ്റു നാഥ-
നുയിര്‍ത്തെഴുന്നേറ്റു
വിജയലാളിതനായ് നാഥ-
നുയിര്‍ത്തെഴുന്നേറ്റു.
കുരിശിലേറിയവന്‍, മൃതനായ്
കബറടങ്ങിയവന്‍
കതിരിനുടയവനായ് വീണ്ടു
മുയിര്‍ത്തെഴുന്നേറ്റു.
ഈ ദിനം ദൈവമേകിയ
ദിവ്യദിനമല്ലോ
മോദമായ് മഹിതകീര്‍ത്തന-
മേറ്റുപാടാം
പ്രദക്ഷിണ ഗാനം
ദീപംകൊളുത്തി നാഥാ, തേടിവരുന്നു ഞങ്ങള്‍
നിന്‍ദിവ്യസന്നിധാനം തേടിവരുന്നു ഞങ്ങള്‍
ഭൂവിന്‍ പ്രഭുക്കളെല്ലാം നിന്നെ വണങ്ങിടുന്നു
പാരിന്‍പ്രതാപമെല്ലാം നിന്‍മുമ്പില്‍ മങ്ങിടുന്നു
മരണം തളര്‍ന്നുതാണു; നരകം തകര്‍ന്നുവീണു
വിജയം പതഞ്ഞുയര്‍ന്നു; വിയദാലയം തെളിഞ്ഞു
ഇരുളില്‍ക്കഴിഞ്ഞിരുന്ന ജനതയ്ക്കു ലോകനാഥാ,
പരമപ്രധാനമായ നീ ധരമേലിറങ്ങിവന്നു.
അല്ലെങ്കിൽ
മിശിഹാനാഥാ, നിന്‍വദനം
ഞങ്ങളില്‍നിന്നു തിരിക്കരുതേ
ആരാധകര്‍ നിന്‍ പുതുജീവന്‍
പുല്കി നിതാന്തം നീങ്ങിടുവാന്‍.
പ്രാര്‍ത്ഥന കേള്‍ക്കുക മിശിഹായേ,
ആശ്രയമങ്ങാണനവരതം
കൃപയാല്‍ ഹൃത്തിന്‍ മുറിവുകളില്‍
കനിവിന്നാഷധമരുളണമേ,
അങ്ങയെ ഞങ്ങള്‍ വിളിക്കുന്നു
അലിവൊടു പ്രാര്‍ത്ഥന കേള്‍ക്കണമേ
രക്ഷണമേകീ ദാസരില്‍ നീ
പാപപ്പൊറുതിയണയ്ക്കണമേ.
അനുതാപികളെക്കൈക്കൊള്ളും
കരുണാനിധിയാം മിശിഹായേ,
തിരുവിഷ്ടം നിറവേറ്റീടാന്‍
ഓരോ ദിനവും കാക്കണമേ.
സഭകള്‍ക്കരുളുക മഹിമസദാ
ആരാധകകെക്കാക്കണമേ
പരിപാലിക്കണമജനിരയെ
നിന്‍കൃപ ഞങ്ങള്‍ക്കരുളണമേ.
തിരുമുഖമങ്ങു തിരിക്കരുതേ
തിരുസന്നിധിയില്‍ കാക്കണമേ
സ്തുതിയും നന്ദിയുമര്‍പ്പിപ്പു
തിരുനാമത്തിനു സാമോദം.
രക്ഷകനേശുവിനംബികയേ
രാവും പകലും ഞങ്ങള്‍ക്കായ്
നാഥന്‍ ശാന്തി പകര്‍ന്നിടുവാന്റ
പ പ്രാര്‍ത്ഥന നിത്യമണയ്യ്‌ക്കണമേ.
സകല വിശുദ്ധരുമങ്ങേ വിണ്-
മഹിമയണിഞ്ഞു വിരാജിപ്പൂ
അവരുടെ പ്രാർഥന ഞങ്ങൾക്കായ്
രക്ഷണമേകണമനവരതം
കരുണയുണര്‍ത്താനീയുലകില്‍
കുരിശിനെ നലകിയ മിശിഹായേ,
ദുഷ്ടപിശാചിന്‍ ശക്തികള്‍ നീ
കുരിശിന്‍ ചിറകാല്‍ നീക്കണമേ.
സകലജനത്തിനുമാശ്രയമാം
നാഥാ, തലമുറ കാക്കുന്നു
ഉത്ഥാനത്തിന്‍ ദിന, മന്നാ
പാഥേയം നീ തീര്‍ക്കുന്നു.
സ്തുതിഗീതം (തെശ്ബൊഹ്ത്ത)
സര്‍വ്വേശപുത്രനുയിര്‍ത്തു
സമ്മോദമെങ്ങും തളിര്‍ത്തു;
സ്വരല്ലോകവാതില്‍ തുറന്നു:
ദിവ്യ പ്രകാശം പരന്നു.
മര്‍ത്യനെത്തേടിയണഞ്ഞു
മര്‍ത്യനു ശാന്തി പകര്‍ന്നു
വാഴ്ത്തുന്നു നിന്‍ ദിവ നാമം
നല്കേണമേ സ്വര്‍ഗദാനം.
ദിവ്യരഹസ്യ ഗീതം (ഓനീസാ ദ്റാസേ)
(രീതി : മിശിഹാ കർത്താവിന്‍ തിരുമെയ്...)
എന്റെ രാജാവായ കര്‍ത്താവേ, ഞാന്‍ അങ്ങയെ മഹത്ത്വ
പ്പെടുത്തുന്നു.
അമൃതം പകരും പോല്‍
ഉത്ഥാനത്താലേ
നവജീവന്‍ നല്കി
നാഥാ, സഭയെ നയിപ്പു നീ
പാലിക്കുന്നു വിപത്തുകളില്‍
കനക വിഭുഷിതവധുവേപ്പോല്‍
കാണ്‍ൺമു സഭയെ നാമെന്നും;
വാഴ്ത്തുന്നു സഭയില്‍ നിറമോദം.
പ്രത്യേകഗീതം (ദ്ഹീലത്ത് )
(തീതി : പുലരിയില്‍് നി ന്ദ്രയുണര്‍ന്നങ്ങേ.)
കര്‍ത്താവേ, തവതിരുനാമം
കീര്‍ത്തിതമല്ലോ ചിരകാലം
പാവനമാം തവഗേഹത്തില്‍
പൂുജിതനങ്ങു മഹോന്നതനും.
നാശമടഞ്ഞു മരണത്തിന്‍
ശക്തിയുമതുപോല്‍ പാടവവും
വാനവുമുലകും നവമാംനിന്‍
വരവിനു കാത്തുകഴിക്കുന്നു.
മലരണിയുന്ന പ്രതീക്ഷകളാല്‍
മോദമെഴുന്നു സ്വര്‍ല്ലോകം,
ഹല്ലേലൂയ്യ പാടീടാം
പരിശുദ്ധന്‍, നീ പരിശുദ്ധന്‍.
സമാപനാശീര്‍വാദം
(രീതി : കര്‍ത്താവാം, മിശിഹാ വഴി)
പാപവിമോചനമേകിടുവാ൯
പാരിനു ശാന്തി പകര്‍ന്നിടുവാന്‍
ക്രുശിതനായൊരു നാഥാ, നി൯
ഉത്ഥാനം പരമാനന്ദം
ഉത്ഥിതനാഥാ, മാനവരില്‍
താവകശാന്തി വസിക്കട്ടെ
സ്വാതന്ത്രയത്തിന്‍ വീഥികളില്‍
സതതം നേരെ നയിക്കട്ടെ.
വാഗ്ദാനം പോല്‍ അനവരതം
വിശ്വാസത്തില്‍ വളര്‍ന്നിടുവാന്‍
ഉത്ഥിതനീശോമിശിഹായെ
ഉദ്ഘോഷിക്കുവിനെന്നാളും
ജീവന്‍ പകരും നിര്‍മ്മലമാം
പാവനദിവ്യരഹസ്യങ്ങള്‍
നിത്യമഹത്ത്വം നല്‍കട്ടെ
ഇപ്പോഴുമെപ്പൊഴുമെന്നേക്കും
ആമ്മേന്‍,
സങ്കീര്‍ത്തനം 46,47,48
(തീതി : കര്ത്താവേ മമ.. )
സൈന്യങ്ങള്‍ തന്നധിനാഥന്‍
നമ്മോടൊത്തു വസിക്കുന്നു
യാക്കോബിൻ ബലമാം ദൈവം
ഓര്‍ക്കുകില്‍ നമ്മുടെയവലംബം
കരഘോഷങ്ങള്‍ മുഴക്കിടുവിന്‍
തിരുസന്നിധിയില്‍ ജനതകളേ,
ആഫ്ളാദാരവമുയരട്ടെ
ദൈവത്തിന്‍ തിരു ഭവനത്തില്‍.
ദൈവസ്തുതികള്‍ പാടിടുവിൻ
സ്തോത്രം ചെയ്തു പുകഴ്ത്തിടുവിന്‍
കീര്‍ത്തനഗീതം മീട്ടിടുവിന്‍
നമ്മുടെ രാജാവവനല്ലലോ.
ഭൂമിക്കെല്ലാമധിപനവന്‍
അവനായ് ഗീതം പാടുകനാം
ദൈവം ജനതയ്ക്കധിനാഥന്‍
സിംഹാസനമതില്‍ വാഴുന്നു.
കര്‍ത്താവുന്നതനാകുന്നു
സ്തുത്യര്‍ഹന്‍ നിജനഗരത്തില്‍
ഉന്നതമവനുടെ പുണ്യഗിരി
മന്നിനു മുഴുവൻ സാഘോഷം
ഗാനം
ഉന്നതവാനിടമേ
വാതില്‍ തുറക്കുക നീ
മഠഗളദീപവുമായ്
മന്നവനണയുന്നു.
നിത്യമനോഹരനാം
നിര്‍മ്മല ദൈവസുതന്‍
വെള്ളിവെളിച്ചത്തില്‍
മുങ്ങിവിളങ്ങുന്നു.
പൊട്ടിയ ബന്ധത്തിന്‍
കണ്ണികള്‍ കൂടുന്നു:
വീണ്ടലമവനിയുമായ്
വിണ്ടുമിണങ്ങുന്നു.
പ്രകീർത്തനം
സര്‍വ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍
ഹല്ലേലുയ്യ ഗീതികളാല്‍
കര്‍ത്താവിന്നുത്ഥാനത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയില്‍.
തന്‍മഹിമാവല്ലോ
വാനിലുമുഴിയിലും
തിങ്ങിവിളങ്ങുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍...
:ജനതകളവിടുത്തെ
മഹിമകള്‍ പാടുന്നു
താണുവണങ്ങുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍...
നിത്യപിതാവിനും
സുതനും റുഹായ്ക്കും
സ്തുതിയുണ്ടാകട്ടെ.
ദിവ്യാത്മാവിന്‍ ഗീതികളാല്‍...
ആദിയിലെപ്പോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേന്‍, ,.
ദിവ്യാത്മാവിന്‍ ......
ഹല്ലെലുയ്യ ഗീതം
ഹല്ലേലൂയ്യാ പാടാമൊന്നായ്
ഹല്ലേലുയ്യാ, ഹല്ലേലൂയ്യാ. .
കര്‍ത്താവെന്നും വാണീടുന്നു
ഭൂതലമഖിലം മോദിക്കട്ടെ.
കരയും കടലും തടവില്ലാതെ
സ്വരമുച്ചത്തിലുയര്‍ത്തിടട്ടെ.
കര്‍ത്താവിന്‍ സ്തുതി പാടുക മോദാൽ
ആനന്ദത്താലാര്‍പ്പുവിളിപ്പിന്‍
[
താതനുമതുപോല്‍ സുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ
' ആദിമുതല്ക്കേയിന്നും നിത്യവു
. മായീ ഭവിച്ചീടട്ടെ, ആമ്മേന്‍.
ഹല്ലേലൂയ്യാ പാടാമൊന്നായ്
ഹല്ലേലുയ്യാ, ഹല്ലേലൂയ്യാ. .
രൂപം വണങ്ങുമ്പോൾ
ഉയിര്‍ത്തെഴുന്നേറ്റു നാഥ-
നുയിര്‍ത്തെഴുന്നേറ്റു
വിജയലാളിതനായ് നാഥ-
നുയിര്‍ത്തെഴുന്നേറ്റു.
കുരിശിലേറിയവന്‍, മൃതനായ്
കബറടങ്ങിയവന്‍
കതിരിനുടയവനായ് വീണ്ടു
മുയിര്‍ത്തെഴുന്നേറ്റു.
ഈ ദിനം ദൈവമേകിയ
ദിവ്യദിനമല്ലോ
മോദമായ് മഹിതകീര്‍ത്തന-
മേറ്റുപാടാം
പ്രദക്ഷിണ ഗാനം
ദീപംകൊളുത്തി നാഥാ, തേടിവരുന്നു ഞങ്ങള്‍
നിന്‍ദിവ്യസന്നിധാനം തേടിവരുന്നു ഞങ്ങള്‍
ഭൂവിന്‍ പ്രഭുക്കളെല്ലാം നിന്നെ വണങ്ങിടുന്നു
പാരിന്‍പ്രതാപമെല്ലാം നിന്‍മുമ്പില്‍ മങ്ങിടുന്നു
മരണം തളര്‍ന്നുതാണു; നരകം തകര്‍ന്നുവീണു
വിജയം പതഞ്ഞുയര്‍ന്നു; വിയദാലയം തെളിഞ്ഞു
ഇരുളില്‍ക്കഴിഞ്ഞിരുന്ന ജനതയ്ക്കു ലോകനാഥാ,
പരമപ്രധാനമായ നീ ധരമേലിറങ്ങിവന്നു.
അല്ലെങ്കിൽ
മിശിഹാനാഥാ, നിന്‍വദനം
ഞങ്ങളില്‍നിന്നു തിരിക്കരുതേ
ആരാധകര്‍ നിന്‍ പുതുജീവന്‍
പുല്കി നിതാന്തം നീങ്ങിടുവാന്‍.
പ്രാര്‍ത്ഥന കേള്‍ക്കുക മിശിഹായേ,
ആശ്രയമങ്ങാണനവരതം
കൃപയാല്‍ ഹൃത്തിന്‍ മുറിവുകളില്‍
കനിവിന്നാഷധമരുളണമേ,
അങ്ങയെ ഞങ്ങള്‍ വിളിക്കുന്നു
അലിവൊടു പ്രാര്‍ത്ഥന കേള്‍ക്കണമേ
രക്ഷണമേകീ ദാസരില്‍ നീ
പാപപ്പൊറുതിയണയ്ക്കണമേ.
അനുതാപികളെക്കൈക്കൊള്ളും
കരുണാനിധിയാം മിശിഹായേ,
തിരുവിഷ്ടം നിറവേറ്റീടാന്‍
ഓരോ ദിനവും കാക്കണമേ.
സഭകള്‍ക്കരുളുക മഹിമസദാ
ആരാധകകെക്കാക്കണമേ
പരിപാലിക്കണമജനിരയെ
നിന്‍കൃപ ഞങ്ങള്‍ക്കരുളണമേ.
തിരുമുഖമങ്ങു തിരിക്കരുതേ
തിരുസന്നിധിയില്‍ കാക്കണമേ
സ്തുതിയും നന്ദിയുമര്‍പ്പിപ്പു
തിരുനാമത്തിനു സാമോദം.
രക്ഷകനേശുവിനംബികയേ
രാവും പകലും ഞങ്ങള്‍ക്കായ്
നാഥന്‍ ശാന്തി പകര്‍ന്നിടുവാന്റ
പ പ്രാര്‍ത്ഥന നിത്യമണയ്യ്‌ക്കണമേ.
സകല വിശുദ്ധരുമങ്ങേ വിണ്-
മഹിമയണിഞ്ഞു വിരാജിപ്പൂ
അവരുടെ പ്രാർഥന ഞങ്ങൾക്കായ്
രക്ഷണമേകണമനവരതം
കരുണയുണര്‍ത്താനീയുലകില്‍
കുരിശിനെ നലകിയ മിശിഹായേ,
ദുഷ്ടപിശാചിന്‍ ശക്തികള്‍ നീ
കുരിശിന്‍ ചിറകാല്‍ നീക്കണമേ.
സകലജനത്തിനുമാശ്രയമാം
നാഥാ, തലമുറ കാക്കുന്നു
ഉത്ഥാനത്തിന്‍ ദിന, മന്നാ
പാഥേയം നീ തീര്‍ക്കുന്നു.
സ്തുതിഗീതം (തെശ്ബൊഹ്ത്ത)
സര്‍വ്വേശപുത്രനുയിര്‍ത്തു
സമ്മോദമെങ്ങും തളിര്‍ത്തു;
സ്വരല്ലോകവാതില്‍ തുറന്നു:
ദിവ്യ പ്രകാശം പരന്നു.
മര്‍ത്യനെത്തേടിയണഞ്ഞു
മര്‍ത്യനു ശാന്തി പകര്‍ന്നു
വാഴ്ത്തുന്നു നിന്‍ ദിവ നാമം
നല്കേണമേ സ്വര്‍ഗദാനം.
ദിവ്യരഹസ്യ ഗീതം (ഓനീസാ ദ്റാസേ)
(രീതി : മിശിഹാ കർത്താവിന്‍ തിരുമെയ്...)
എന്റെ രാജാവായ കര്‍ത്താവേ, ഞാന്‍ അങ്ങയെ മഹത്ത്വ
പ്പെടുത്തുന്നു.
അമൃതം പകരും പോല്‍
ഉത്ഥാനത്താലേ
നവജീവന്‍ നല്കി
നാഥാ, സഭയെ നയിപ്പു നീ
പാലിക്കുന്നു വിപത്തുകളില്‍
കനക വിഭുഷിതവധുവേപ്പോല്‍
കാണ്‍ൺമു സഭയെ നാമെന്നും;
വാഴ്ത്തുന്നു സഭയില്‍ നിറമോദം.
പ്രത്യേകഗീതം (ദ്ഹീലത്ത് )
(തീതി : പുലരിയില്‍് നി ന്ദ്രയുണര്‍ന്നങ്ങേ.)
കര്‍ത്താവേ, തവതിരുനാമം
കീര്‍ത്തിതമല്ലോ ചിരകാലം
പാവനമാം തവഗേഹത്തില്‍
പൂുജിതനങ്ങു മഹോന്നതനും.
നാശമടഞ്ഞു മരണത്തിന്‍
ശക്തിയുമതുപോല്‍ പാടവവും
വാനവുമുലകും നവമാംനിന്‍
വരവിനു കാത്തുകഴിക്കുന്നു.
മലരണിയുന്ന പ്രതീക്ഷകളാല്‍
മോദമെഴുന്നു സ്വര്‍ല്ലോകം,
ഹല്ലേലൂയ്യ പാടീടാം
പരിശുദ്ധന്‍, നീ പരിശുദ്ധന്‍.
സമാപനാശീര്‍വാദം
(രീതി : കര്‍ത്താവാം, മിശിഹാ വഴി)
പാപവിമോചനമേകിടുവാ൯
പാരിനു ശാന്തി പകര്‍ന്നിടുവാന്‍
ക്രുശിതനായൊരു നാഥാ, നി൯
ഉത്ഥാനം പരമാനന്ദം
ഉത്ഥിതനാഥാ, മാനവരില്‍
താവകശാന്തി വസിക്കട്ടെ
സ്വാതന്ത്രയത്തിന്‍ വീഥികളില്‍
സതതം നേരെ നയിക്കട്ടെ.
വാഗ്ദാനം പോല്‍ അനവരതം
വിശ്വാസത്തില്‍ വളര്‍ന്നിടുവാന്‍
ഉത്ഥിതനീശോമിശിഹായെ
ഉദ്ഘോഷിക്കുവിനെന്നാളും
ജീവന്‍ പകരും നിര്‍മ്മലമാം
പാവനദിവ്യരഹസ്യങ്ങള്‍
നിത്യമഹത്ത്വം നല്‍കട്ടെ
ഇപ്പോഴുമെപ്പൊഴുമെന്നേക്കും
ആമ്മേന്‍,
0 Comments