Anugrahathin adhipathiye

അനുഗ്രഹത്തിന്‍ അധിപതിയേ
അനന്തകൃപാപെരും നദിയേ
അനുദിനം നിന്‍ പദംഗതിയേ
അടിയനുനിന്‍ കൃപമതിയേ
(അനുഗ്രഹ...)

വന്‍വിനകള്‍ വന്നിടുകില്‍
വലയുകയില്ലെന്‍ ഹൃദയം (മ)
വല്ലഭന്‍ നീ എന്നഭയം
വന്നിടുമോ. പിന്നെഭയം. (2)
(അനുഗ്രഹ...)

തിരുക്കരങ്ങള്‍ തരുന്ന നല്ല
ശിക്ഷയില്‍ ഞാന്‍ പതറുകില്ല (2)
മക്കളെങ്കില്‍ ശാസനകള്‍
സ്നേഹത്തന്‍ പ്രകാശനങ്ങള്‍. (2)
 (അനുഗ്രഹ ...)

Image result for jesus

Post a Comment

0 Comments