ആടിനെ മേയിച്ചു നടന്ന എന്നെ
യൂദാഭവനത്തിന്‍ അധിപനാക്കി
അഖിലേശന്‍ അവന്‍ തന്‍കരസ്പര്‍ശത്താല്‍
അനുഗ്രഹപൂര്‍ണ്ണനാക്കി എന്നെ അഭിഷിക്തനാക്കി
കൊട്ടാര ഗോപുരവാതിലില്‍ നിന്നെന്റെ
കണ്‍കണ്ട കാഴ്ചയയെന്‍ ദൂര്‍വിധിയായ്
എന്റെ മോഹങ്ങള്‍ ദാഹമായ് വളര്‍ന്നു
ചെയ്യരുതാത്തതും ചെയ്തൊടുവില്‍
അന്നൊരുനാളിൽ നാഥാന്‍ പ്രവാചകന്‍
അരികിലണഞ്ഞു ക്ഷുഭിതനായി
എന്‍ അപരാധങ്ങള്‍ തുറന്നുവച്ചു
ഒന്നൊഴിയാതെ എന്‍ ദൂര്‍വ്വിധിയും
എന്‍ മനം നുറുങ്ങി എന്‍ മനം ഉരുകി
എന്റെ ഹൃദയം കലങ്ങി
കണ്ണ് തുറന്നു ഞാനെന്റെ പാപങ്ങൾ
തെളിവായി കണ്ടു അനുതപിച്ചു
കണ്ണീരും പരിഹാര ബലിയുമായ് ഞാൻ
കദന ഭാരമൊടുപവസിച്ചു
അനുതാപാർദ്ര മിഴിയുമായ് നിന്ന്
അഖിലേഷൻ എന്നിൽ കൃപ ചൊരിഞ്ഞു
0 Comments