Anugraha mazhayil nananjaliyan - Lyrics entrance

അനുഗ്രഹ മഴയിൽ  നനഞ്ഞലിയാന്‍
അള്‍ത്താരമുന്നിലായ്‌ ചേര്‍ന്ന്‌ നില്‍ക്കാന്‍
കര്‍ത്താവിന്‍ നാമത്തില്‍ ബലിയേകിടാന്‍
നാഥന്റെ കാരുണ്യം സ്വീകരിക്കാന്‍

ബലിവേദി ധന്യം ബലിയോ വിശുദ്ധം
ഹൃദയം തുറന്നീ ബലിയേകിടാന്‍ (2)

ലോകത്തിന്‍ പാപങ്ങള്‍ നീക്കുന്നകുഞ്ഞാടേ
പീഠത്തില്‍ യാഗമണച്ചിടുന്നു
ഹൃദയം ചേര്‍ത്തുവയ്ക്കാമീ പീഠത്തില്‍
പാപഭാരങ്ങള്‍ ഇറയ്ക്കിവെയ്ക്കാം (ബലിവേദി)


കുരിശിന്റെ പാതയില്‍ നീങ്ങുന്ന ജീവിതം
അഭിഷേകം നേടുന്ന വേദിയല്ലോ
സ്തുതികള്‍ കാഴ്ചകള്‍ നല്‍കാം
തിരുനാഥന്റെ വചനഗീതങ്ങള്‍ നമുക്ക്‌ പാടാം(ബലിവേദി)


Post a Comment

0 Comments