Anayoo daiva janame - Lyrics Entance hymn

അണയൂ ദൈവജനമേ
ബലിയര്‍പ്പിയ്ക്കാനൊന്നായ്‌ അണയു
ഒരു ബലിയായ്‌ മാറാന്‍ അണയൂ
ഒരു തിരിപോല്‍ എരിയാരൊങ്ങു        (അണയു)

ഇതു നവ്യമാമൊരു കുദാശ
അതി ധന്യമാകുമീ കൂര്‍ബ്ബാന
പരിപാവനമാം ഒരു മനമോടെ
തിരുനാഥനര്‍പ്പിക്കാന്‍ അണഞ്ഞിടുവിന്‍    (ഇതു നവ്യ)

ബലിയായ്‌ നല്‍കാം നമ്മെ ഒന്നായ്‌
ബലിവേദിയാകുമീ അള്‍ത്താരയില്‍

ആബേലിന്‍ ബലിപോല്‍
അബ്രഹാമിന്‍ കാഴ്ചപോല്‍
സമ്പൂര്‍ണമായ്‌ നല്‍കാം നമ്മെ ഒന്നായ്‌ (ഇതു നവ്യ)

കാഴ്ചകള്‍ നാഥന്‍ സ്വീകരിച്ചെന്നാല്‍
നവമായ്‌ മാറ്റും നമ്മെ ഒന്നായ്‌
തന്‍തിരുമെയ്യും തിരുനിണവും നല്‍കി
തളരാതെ കാക്കുമീ ജീവിതത്തില്‍ (ഇതു നവ്യ)

Post a Comment

0 Comments