Oro Manavum Oru manamay - Lyrics entrance hymn | Joseph Vettaparambil

Album : Divine melodies music :Ebin Varghese Lyrics : Joseph Vettaparambil

ഓരോ മനവും ഒരു മനമായി തീർത്തിടാം
സോദരരോടൊന്നായ് ഈ ബലി  പങ്കു വെയ്ക്കാം.
ബലി വേദിയിൽ നിത്യ പുരോഹിതനീശോ
നമ്മെ കാത്തിരിക്കുമീ വേളയിൽ

ഓരോ മനവും

അണയുകയായ് ഞങ്ങൾ അജ ഗണമായ്
നല്ലിടയാ നിൻ ബലിതൻ ഓര്മകൾ  പങ്കിടുവാൻ
അണയുകയായ് ഞങ്ങൾ അജ ഗണമായ്
നല്ലിടയാ നിൻ ബലിതൻ ഓര്മകൾ  പങ്കിടുവാൻ

നീർച്ചാലിൻ അരികെ അണയും മാന്പേടകളെപോലെ
സർവാധിപനാകും നാഥാ ഈ ബലി പീഠത്തിൻ മുൻപിൽ.
നീർച്ചാലിൻ അരികെ അണയും മാന്പേടകളെപോലെ
സർവാധിപനാകും നാഥാ ഈ ബലി പീഠത്തിൻ മുൻപിൽ.

നിൻ യാഗ സ്മരണകളോടെ ചേർന്നീടാം ഇന്നീ തനയർ
നിത്യ ജീവനേകിടേണം പ്രിയനാകും ജീവ നാഥാ

ഓരോ മനവും .....
അണയുകയായ്........

അന്ത്യാത്താഴത്തിൻ വേളയിൽ രക്ഷകനാം ഈശോ നാഥൻ
തൻ മാംസ രക്തം തനിവായ് പങ്കു വെച്ചതോർത്തീടാം.  (2 )
ഫലമേകും അത്തിമരം പോൽ ആത്മാവിൻ നിറമാർന്നിടാൻ
ഈ ബലിയായ് യോഗ്യരാക്കി തീർത്തീടണമെ യേശുനാഥാ

ഓരോ മനവും  ......



Post a Comment

0 Comments