അമ്മേ മാതാവേ നിൻ കൈയ്യിലിരിക്കുന്ന | Fr.Binoj Mulavarickal | Amme Mathave സെറാഫുകൾ ചിറകുവിരിച്ചാലും - Lyrics

 അമ്മേ മാതാവേ നിൻ കയ്യിലിരിക്കുന്ന

ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ(2) അമ്മേ മാതാവേ നിൻ കയ്യിലിരിക്കുമ്പോൾ ഉണ്ണിശോയോടുള്ള സ്നേഹം നൽകാമോ അമ്മേ മാതാവേ നിൻ കയ്യിലിരിക്കുന്ന ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ ആവേ.. ആവേ.. ആവേമരിയ ആവേ.. ആവേ. ആവേമരിയ (2) സീയോൻശാലയിലെ നീറും ആകുലചിത്തങ്ങൾ ആത്മാവിൽ നിറയാൻ സ്നേഹത്താരാട്ടയാമ്മ (2) മക്കളെയോർത്തിനിയും തോരാതൊഴുകും പ്രാർത്ഥനകൾ ഒപ്പിയെടുക്കുന്ന സ്നേഹതൂവാലയമ്മ ഒരമ്മയായ് ദൈവം തെളിയുന്ന സ്നേഹക്കണ്ണാടിയാണമ്മ ആ അമ്മതൻ കുഞ്ഞായ് മാറ്റുന്ന സ്നേഹത്തിൻ മന്ത്രം ജപമാല മകനുടെ നിഴലായി നീങ്ങും സ്നേഹിതയാണമ്മ എന്നുടെ മിഴിനിറയും നേരം ഒഴുകും മിഴിയമ്മ (2) കുരിശിൻ ചാരെ വരും എന്നുടെ വീട്ടിൽ വരുമമ്മ സങ്കടരാവുകളിൽ എന്നുടെ സങ്കീർത്തനമമ്മ സെറാഫുകൾ ചിറകുവിരിച്ചാലും മാതാവിൻ കൃപയല്ലോ മുൻപിൽ ക്രോവേന്മാർ ആരാധിച്ചാലും മാതാവിൻ സ്തുതിയല്ലോ മുൻപിൽ അമ്മേ മാതാവേ നിൻ കയ്യിലിരിക്കുന്ന ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ അമ്മേ മാതാവേ നിൻ കയ്യിലിരിക്കുമ്പോൾ ഉണ്ണിശോയോടുള്ള സ്നേഹം നൽകാമോ അമ്മേ മാതാവേ നിൻ കയ്യിലിരിക്കുന്ന ഉണ്ണിശോയോടൊപ്പം എന്നെയിരുത്താമോ ആവേ ആവേ.. ആവേ മരിയ ആവേ ആവേ... ആവേ മരിയ (2)



Post a Comment

0 Comments