ഞാൻ ആരോടിതെല്ലാം പറയും
പാന പാത്രം ഇന്നാരൊപ്പം കുടിക്കും
പാവന സ്നേഹമേ മനം ഉഴറുമ്പോൾ ഞാൻ
കാണുന്നില്ലാരെയുമൊപ്പം
ഈ ആരാധന മാത്രം ആശ്വാസം (2)
മരണം പോൽ അപമാനം പെയ്ത മണിക്കൂറിൽ
പ്രിയരെല്ലാം തള്ളിപ്പറഞ്ഞു എന്നെ
കൊല്ലപ്പെടാനുള്ള കുഞ്ഞാടിനെപ്പോലെ
പരിഹാസമേറ്റങ്ങു നിന്ന് പോയ് ഞാൻ
ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമൊന്നു
അന്വേഷിക്കാനായിട്ടാരുമില്ല ..
പാതാളത്തോളം ഞാൻ താഴുമ്പോളും നാഥാ
അവരെല്ലാം ഉയരനായി പ്രാർത്ഥിക്കുന്നു.
ഈ ആരാധന മാത്രം ആശ്വാസം
പാദം കഴുകി നമസ്കരിച്ചോർ തന്നെ
എന്നെ ചവിട്ടി കടന്നു പോയി
ഒരുമിച്ചൊരേ മേശയിൽ പങ്കു ചേർന്നവർ
ദൂരെ നിന്ന് എൻ കണ്ണീർ ആഘോഷിച്ചു
നന്ദിയാലൊരുപാട് സ്തുതി പാടിയോർ തന്നെ
നിന്ദനം കൊണ്ടെന്റെ മനം തകർത്തു
നന്മയവർക്കും ഞാൻ നേരുന്നെൻ ദൈവമേ
നന്ദി ചൊല്ലുന്നെല്ലാമെല്ലാം ഓർത്തു (..)
0 Comments