Adavi Tharukkalinidayil - Lyrics Malayalam lyrics

 അടവി തരുക്കളിനിടയിൽ 

ഒരു നാരകം എന്നവണ്ണം 

വിശുദ്ധരിന് നടുവിൽ കാണുന്നെ 

അതി ശ്രേഷ്ഠനാമേശുവിനെ


വാഴ്ത്തുമേ എന്റെ പ്രീയനെ
ജീവകാലമെല്ലാം ഈ മരു യാത്രയിൽ 

നന്ദിയോടെ ഞാൻ പാടീടുമേ (2) 

 

പനിനീർ പുഷ്പം ശാരോനിലവൻ 

താമരയുമേ താഴ്വരയിൽ 

വിശുദ്ധരിലതി വിശുദ്ധനവൻ 

മാ സൗന്ദര്യ സംപൂർണനെ ...... വാഴ്ത്തുമേ


പകർന്ന തൈലം പോൽ നിൻ നാമം 

പാരിൽ സൗരഭ്യം വീശുന്നതാൽ 

പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ 

എന്നെ സുഗന്ധമായ് മാറ്റീടണെ ...... വാഴ്ത്തുമേ


മനഃക്ലേശതരംഗങ്ങളാൽ
ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ 

തിരുക്കരം നീട്ടി എടുത്തണച്ച് 

ഭയപ്പെടേണ്ട എന്നുരച്ചവനേ ..... വാഴ്ത്തുമേ


തിരുഹിത-മിഹേ തികച്ചീടുവാൻ 

ഇതാ ഞാനിപ്പോൾ വന്നീടുന്ന 

എൻറെവേലയെ തികച്ചുംകൊണ്ടേ 

നിന്റെ മുൻപിൽ ഞാൻ നിന്നീടുവാൻ .....വാഴ്ത്തുമേ

Post a Comment

0 Comments