മർത്യനെ കാത്തിടണേ 2x
എന്നെ പൊതിഞ്ഞു പിടിക്കണമേ
തിന്മ കാണാതെ കാക്കണമേ 2x
ഈശോ നിൻ ഹൃത്തിനുള്ളിൽ
ഈശോ നിൻ മേലങ്കിക്കുള്ളിൽ 2x
ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും
ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും
ക്രൂശിതനെ ഉത്ഥിതനെ മർത്യനെ കാത്തിടണേ
കാനായിലെ , കൽഭരണി പോൽ വക്കോളം നിറച്ചു ഞാനും 2x
ഈ പച്ച വെള്ളം , വാഴ്ത്തീടുമോ മേൽത്തരം വീഞ്ഞാക്കുമോ ? 2x
നീ വരും വഴിയിലെ മാമരത്തിൽ , കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം
കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ , തോളിലേറ്റി വീട്ടിൽ വന്നിടുമോ ?
തയ്യിൽ കൂടാതമ്മ , നെയ്തൊരു മേലങ്കിയാൽ , എന്നെ പൊതിഞ്ഞിടുമോ ?
നിൻ പാർശ്വത്തിൽ നിന്നൊഴുകും , വെള്ളത്താൽ എന്നെന്നും , എന്നെ കഴുകിടുമോ ?
കൈയ്യെത്താ ദൂരത്തെൻ സ്വപ്‌നങ്ങൾ നിൽകുമ്പോൾ , വാങ്ങി തരാൻ വരുമോ ?
കല്ലേറു ദൂരം ഞാൻ രക്തം വിയർക്കുമ്പോൾ , മാലാഖമാർ വരുമോ ?
ചിരിക്കാൻ കാരണം ചികയുമ്പോൾ , ജീവിക്കാൻ കാരണം തിരയുമ്പോൾ
തോളത്തു മയങ്ങിയോർ മറക്കുമ്പോൾ ,
തൊലിയുരിയുമ്പോൾ പഴിക്കുമ്പോള്‍
നിൻ ചിരിക്കും മുഖവും , വിരിച്ച കരവും ,
മറക്കാൻ പറഞ്ഞുവെല്ലാം
രക്തം വിയർത്ത മുഖവും , മുറിഞ്ഞ ശിരസ്സും ,
ഷെമിക്കാൻ പറഞ്ഞുവെല്ലാം
ക്രൂശിതനെ … ഉത്ഥിതനെ മർത്യനെ കാത്തിടണേ
എന്നെ പൊതിഞ്ഞു പിടിക്കണമേ തിന്മ കാണാതെ കാക്കണമേ 2x
ഈശോ നിൻ ഹൃത്തിനുള്ളിൽ ഈശോ നിൻ മേലങ്കിക്കുള്ളിൽ 2x
ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും
ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും
(Humming)
0 Comments