വാഴ്ത്തിപാടീടാം നാഥാ വാഴ്ത്തി പാടീടാം
നാഥാ വാഴ്ത്തി പാടീടാം വാഴ്ത്തിപാടുമ്പോൾ സ്വയം താഴ്ത്തിപാടാം ഞാൻ
എന്നെ ചൂഴ്ന്നു നിൽക്കുമെല്ലാ പാപഭാരവും
എന്റെ പാഴ്ക്കിനാക്കളേകും ശോകഭാരവും
ഇന്ന് താഴ്ന്നലിഞ്ഞ് മാഞ്ഞുപോയി മഞ്ഞലയായ്
- (വാഴ്ത്തി .... )
മാറോടെന്നെ ചേർത്ത് നിർത്തി
മാറിപോയി പാപമെല്ലാം
മാലിന്യങ്ങൾ മാഞ്ഞുപോയ്
മേലെ വാനിൽ ഞാൻ പറന്നു തൂമഞ്ഞിൻ തുള്ളിയുള്ളിൽ തേൻകണമായ്
കണ്ണുനീരിൻ തുള്ളിയെല്ലാം പൊൻകണമായ്
എന്നിൽ മാനസാന്തരം വരുത്തി തിരുവചനം
- (വാഴ്ത്തി ....)
നിൻമുറിവിൽ ചേർത്തു നിർത്തി നിന്ദനങ്ങൾ നീയെടുത്തു
എൻ മനസിൽ ലോലമാകും
സ്പന്ദനങ്ങൾ നീയറിഞ്ഞു
ബന്ധനം അഴിഞ്ഞയുള്ളം വെള്ളരിപ്രാവായ്
സന്തതമെരിഞ്ഞ ഹൃത്തിൽ
വല്ലരിപ്പൂവായ്
സ്വത്തും വേണ്ട സ്ഥാനമാനങ്ങളും അങ്ങുമതിയേ
0 Comments