Sathyaswaroopa jaga - Lyrics malayalam prayer song

സത്യസ്വരൂപാ ജഗദ്പിതാ
നിത്യവും അങ്ങേ വണങ്ങുന്നു
അനന്തമാം നിന്‍ മഹിമകളെ
അനവരതം സ്തുതി ചെയ്യുന്നു
(സത്യ സ്വരൂപാ)

ചിത്തസ്വരൂപാ ജഗദ്ഗുരോ
മര്‍ത്യകുലത്തിന്‍ രക്ഷകനേ (ചിത്ത )
അനുപമമങ്ങെ കരുണകളെ
അവനിയില്‍ വാഴ്ത്തി നമിക്കുന്നു
അവനിയില്‍ വാഴ്ത്തി നമിക്കുന്നു
(സത്യ സ്വരൂപാ)

ആനന്ദാത്മാ നിരാമയാ
ആമോദത്തിന്‍ നിറകുടമേ (ആനന്ദാത്മാ )
നിതാന്തമാം തവസ്നേഹത്തെ
നന്ദി പറഞ്ഞു നമിക്കുന്നു
(സത്യ സ്വരൂപാ)

Post a Comment

0 Comments