Sadha Mandhahasam pozhinjente naadhan - Lyrics malayalam worship Songs

സദാ മന്ദഹാസം പൊഴിഞ്ഞെന്റെ നാഥന്‍
മനോജ്ഞ പ്രകാശം വിരിഞ്ഞെന്റെയുള്ളില്‍
വിലാപം നിലച്ചെന്റെ കണ്ണീരു മാഞ്ഞു
നിതാന്ത പ്രമോദം വളര്‍ന്നങ്ങ് വന്നു
സദാ മന്ദഹാസം

മണിവീണ മീട്ടുന്ന മധുരാഗ ഗാനം
തെളിവോടുയര്‍ന്നെന്‍ ഹൃദയം കവര്‍ന്നു
പനിനീര് തൂകുന്നു മനതാരിലാശാ -
കിരണങ്ങളുയരുന്നു കരളിന്റെയുള്ളില്‍
സദാ മന്ദഹാസം

ശ്രീയേശുനാഥന്റെ കമനീയരൂപം
പാപാന്ധകാരത്തെ നീക്കുന്ന ദീപം
എന്നന്തരംഗത്തിനേകുന്നു കാന്തി
എന്നില്‍ വളര്‍ത്തുന്നു സ്വര്‍ഗ്ഗീയ ശാന്തി
സദാ മന്ദഹാസം

Post a Comment

0 Comments