October - The Rosary Month

വീണ്ടും ഒക്ടോബർ വരവായി ...

 ജപമാലയുടെ പുണ്യം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക്  സംവേദനം ചെയ്യപ്പെട്ടുന്ന പുണ്യം നിറഞ്ഞ ദിനങ്ങൾ.  വിശുദ്ധിയുടെയും നിർമലതയുടെയും പുണ്യം നിറഞ്ഞ കാലഘട്ടം. പരിശുദ്ധ അമ്മയുടെ അപദാനങ്ങൾ ആയിരങ്ങൾ പ്രകീർത്തിക്കുന്ന പവിത്രമായ ദിനങ്ങൾ. പരിശുദ്ധ ജപമാലയും ആയി മാതൃസന്നിധിയിൽ ,  " ഈശോയിലേക്കുള്ള ചാലക ശക്തിയാണ് പരിശുദ്ധ അമ്മ" ക്രൈസ്തവ വിശ്വാസം അതിന്റെ പൂർണ്ണതയിൽ പരിശീലിപ്പിക്കുന്ന അനുഭവത്തിന്റെ രുചിയുള്ള പാഠശാല. മറ്റൊരു വാക്കിൽ പറഞ്ഞാൽ വിശ്വാസത്തിന്റെ പ്രകാശഗോപുരം ആണ് പരിശുദ്ധ കന്യകാമറിയം.

ജപമാല മാസം അമ്മയോടൊപ്പം വിശുദ്ധിയിലേക്ക് വളരാനുള്ള കാലമാണ് ജീവിതത്തിലെ സന്തോഷവും, ദുഃഖവും, മഹിമയും, പ്രകാശവും ഒക്കെ പരിശുദ്ധ അമ്മയോടെത്ത് അനുഭവിക്കുവാൻ വേണ്ടി തിരുസഭ മാറ്റി വച്ചിരിക്കുന്ന കാലഘട്ടം വിശുദ്ധിയുടെ പരിമളം പരത്തുന്ന റോസാപ്പൂക്കൾ പുണ്യനാളുകളിൽ വിരിയട്ടെ പരിശുദ്ധ അമ്മയുടെ കൃപയുള്ള മക്കൾ ആക്കി അമ്മ തന്നെ നമ്മളെ രൂപാന്തരപ്പെടുത്തി ഈശോയ്ക്ക് സമർപ്പിക്കട്ടെ 🙏🏻🙏🏻🙏🏻

Image result for mother mary

Post a Comment

0 Comments