Itha sudhan nisaranaayi - Lyrics

ഇതാ സുതൻ നിസാരനായി
ഗോശാലയിൽ മയങ്ങുന്നു
പിതാവ്‌ തൻ കുമാരനെ
ഉദാരമായി തരുന്നിതാ
മഞ്ഞുപെയ്യും നിലാവിൽ
കുഞ്ഞുപൈതലായി ദൈവം
നിലാവലയാൽ നിരാമയാനോ
ചേലചാർത്തി നിൽക്കയായി
ഇതാ സുതൻ നിസാരനായി
ഗോശാലയിൽ മയങ്ങുന്നു

പൂത്തിരികത്തും സ്വപ്നം പോലെ
മത്താപ്പിന്റെ ശോഭയുമായി
താളംകൊട്ടി താരകപൂക്കൾ പാടി
വാഗ്ദാനത്തിൻ പുത്രൻ മണ്ണിൽ വന്നു
ഹൃദയം സദയം മുഴുകി
സ്വർഗ്ഗമലിയുന്ന കരോൾഗാനത്തിന്റെ കരളിൽ
ഇതാ സുതൻ നിസാരനായി
ഗോശാലയിൽ മയങ്ങുന്നു

കണ്ണുകൾക്കെല്ലാം തങ്കത്തിളക്കം
കാതുകൾക്കെല്ലാം ഇമ്പവുമായി
ദൂതർ പാടും താരാട്ടിൻറെ താളം
വേഗം ചേരും രാജാക്കൾ തൻ നാദം
എളിയോർ സ്തുതിതൻ ചിറകിൽ
വന്നു ഉണ്ണിയുടെ ഉള്ളിൽ കൂടുകൂട്ടി നിന്നു

ഇതാ സുതൻ നിസാരനായി
ഗോശാലയിൽ മയങ്ങുന്നു
പിതാവ്‌ തൻ കുമാരനെ
ഉദാരമായി തരുന്നിതാ
മഞ്ഞുപെയ്യും നിലാവിൽ
കുഞ്ഞുപൈതലായി ദൈവം
നിലാവലയാൽ നിരാമയാനോ
ചേലചാർത്തി നിൽക്കയായി
ഇതാ സുതൻ നിസാരനായി
ഗോശാലയിൽ മയങ്ങുന്നു



Post a Comment

0 Comments