Vannidunnu njangalonnay - Lyrics Malayalam

വന്നിടുന്നു ഞങ്ങളൊന്നായി സന്നിധാനത്തിൽ 
നിന്റെ കൂടെ സ്നേഹനാഥാ യാഗമർപ്പിക്കാൻ (2)
നിന്റെ രക്തം നിന്റെ മാംസം ദിവ്യഭോജ്യമായി 
വിളംബീടും വിരുന്നതിൽ പങ്കുചേരാനായി 

ചെയ്തുപോയ പാപമൊക്കെ നിന്റെ തിരുരക്തത്താൽ 
കഴുകി നീ ഞങ്ങളെ സംശുദ്ധരാക്കണേ (2)

ഞങ്ങളിൽ നീ സ്നേഹനാഥ ജ്വലിപ്പിക്കേണമേ 
ദിവ്യസ്നേഹാഗ്നി നിൻ ശക്തിയാലെന്നും 
നിത്യജീവൻ നൽകീടുമീ ദിവ്യമാംയാഗം 
ഭക്തിയോടെ അർപ്പിക്കാൻ കൃപയേകണെ 

വന്നിടുന്നു ഞങ്ങളൊന്നായി സന്നിധാനത്തിൽ 
നിന്റെ കൂടെ സ്നേഹനാഥാ യാഗമർപ്പിക്കാൻ (2)
നിന്റെ രക്തം നിന്റെ മാംസം ദിവ്യഭോജ്യമായി 
വിളംബീടും വിരുന്നതിൽ പങ്കുചേരാനായി

Post a Comment

0 Comments