oh Daivame raajadhi - Lyrics Malayalam

ഓ ദൈവമെ രാജാദി

ഓ ദൈവമെ രാജാദി രാജ ദേവാ
ആദിയന്തം ഇല്ല മഹേശനേ
സർവ്വലോകം അങ്ങയെ വന്ധിക്കുന്നേ
സാദു ഞാനും വീണു വണങ്ങുന്നേ

അത്യുഛതിൽ പാടും ഞാൻ കർത്താവേ
അങ്ങെത്രയൊ മഹോന്നതൻ!

സൈന്യങ്ങളിൻ നായകനങ്ങല്ലയോ
ധന്യനായ ഏകാദിപതിയും
ഇമ്മാനുവേൽ വീരനാം ദൈവവും നീ
അന്യമില്ലേതും തവ നാമം പോൽ;

അത്യഗാദം ആഴിയനന്തവാനം
താരാജാലം കാനന പർവ്വതം
മാരിവില്ലും താരും തളിരുമെല്ലാം
നിൻ മഹത്ത്വം ഘോഷിക്കും സന്തതം;

ഏഴയെന്നെ ഇത്രമേൽ സ്നേഹിക്കുവാൻ
എൻ ദൈവമെ എന്തുള്ളു നീചൻ ഞാൻ
നിൻ രുധിരം തന്നു വീണ്ടെടുപ്പാൻ
ക്രുശിലേതും നീ നിന്നെ താഴ്ത്തിയൊ;

Post a Comment

0 Comments