Krushil kandu njan nin snehathe - Lyrics Malayalam

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
ആഴമാർന്ന നിൻ മഹാ ത്യാഗത്തെ
പകരം എന്തുനല്കും ഞാനിനി
ഹൃദയം പൂർണ്ണമായ് നല്കുന്നു താതനായ്


സൃഷ്ടികളിൽ ഞാൻ കണ്ടു നിൻ കരവിരുത്
അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയും
പകരം എന്തുനല്കും ഞാനിനി
നന്ദിയാലെന്നും വാഴ്ത്തിടും സൃഷ്ടാവേ


അടിപിണരിൽ കണ്ടു ഞാൻ സ്നേഹത്തെ
സൌഖ്യമാക്കും യേശുവിൻ ശക്തിയെ
പകരം എന്തു നല്കും ഞാനിനി
എന്നാരോഗ്യം നല്കുന്നു താതനായ്


മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ
വിടുതൽ നല്കും നിൻ ഇമ്പവചനത്തെ
പകരം എന്തുനല്കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്‌


നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ്
ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായ്
പകരം എന്തു നല്കും ഞാനിനി
അന്ത്യത്തോളം ഓർമ്മിക്കും ത്യാഗത്തെ

Christian Malayalam worship Song Lyrics

Post a Comment

0 Comments