Ithrayum Snehichal pora - Lyrics

ഇത്രയും സ്നേഹിച്ചാൽ പോരാ
അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ
എനിക്കുള്ളതിനേക്കാൾ എൻജീവനേക്കാൾ
അങ്ങേ സ്നേഹിപ്പാനാണ് എനിക്കാശ

യേശുവേ ആരാധ്യനേ ...

എൻസങ്കടങ്ങൾ തീർത്തതിനാലല്ല
എൻ ആവശ്യം നിറവേറ്റിയതിനാലല്ല
എനിക്കായി മരിച്ചതിനാൽ
ഞാൻ എന്നുമങ്ങേആരാധിച്ചീടും

യേശുവേ ആരാധ്യനേ ...

എൻ കർമവും പ്രവർത്തിയാലുമല്ല
എൻ നേർച്ചയും കാഴ്ചയാലുമല്ല
കൃപയാൽ രക്ഷിച്ചതിനാൽ
ഞാൻ എന്നുമങ്ങേആരാധിച്ചീടും

യേശുവേ ആരാധ്യനേ ...

Malayalam christian Song Lyrics

Post a Comment

0 Comments