കണ്ടൂ ഞാൻ നിന്നെ ഇന്നീ തിരുവോസ്തിയിൽ
കണ്ടു ഞാൻ നിന്നിൽ
സ്‌നേഹത്തിൻ പൂർണ്ണരൂപം
ആ സ്നേഹരൂപത്തെ ഞാൻ
കൊതിച്ചു
ആ സ്നേഹമാധുര്യം ഞാൻ നുകർന്നു [2]
കണ്ടൂ ഞാൻ നിന്നെ ഇന്നീ തിരുവോസ്തിയിൽ
കണ്ടു ഞാൻ നിന്നിൽ
സ്‌നേഹത്തിൻ പൂർണ്ണരൂപം
ഉള്ളിന്നുള്ളിൽ നീയണഞ്ഞു
മറ്റെല്ലാം ഞാൻ മറന്നു
സ്നേഹത്തിന്റെ പാരമ്യത്തിൽ നാമൊന്നായ് ചേർന്നലിഞ്ഞു
യേശുവേ നിൻ സ്നേഹം
ആഴമായ് ഞാൻ അറിഞ്ഞു
കണ്ടൂ ഞാൻ നിന്നെ ഇന്നീ തിരുവോസ്തിയിൽ
കണ്ടു ഞാൻ നിന്നിൽ
സ്‌നേഹത്തിൻ പൂർണ്ണരൂപം
ഞാൻ കണ്ടതാം സ്നേഹമൊന്നും
സ്നേഹമല്ലെന്നറിഞ്ഞു
നിൻ സ്നേഹത്തിൻ ആനന്ദത്താൽ
ഇന്നെന്നുള്ളം നിറഞ്ഞു
യേശുവേ നീ മാത്രം
സ്നേഹിതനെന്നറിഞ്ഞു
കണ്ടൂ ഞാൻ നിന്നെ ഇന്നീ തിരുവോസ്തിയിൽ
കണ്ടു ഞാൻ നിന്നിൽ
സ്‌നേഹത്തിൻ പൂർണ്ണരൂപം
ആ സ്നേഹരൂപത്തെ ഞാൻ
കൊതിച്ചു
ആ സ്നേഹമാധുര്യം ഞാൻ നുകർന്നു [2]
കണ്ടൂ ഞാൻ നിന്നെ ഇന്നീ തിരുവോസ്തിയിൽ
കണ്ടു ഞാൻ നിന്നിൽ
സ്‌നേഹത്തിൻ പൂർണ്ണരൂപം
lyrics of malayalam communion and adoration songs

0 Comments