Vishwasikale kelpin - Suvishesha geetham

വിശ്വാസികളേ, കേള്‍പ്പിന്‍.
സൗഖ്യവുമുയിരും പകരും മൊഴികൾ മോദാൽ
ദൈവകുമാരന്‍ നരനായ്‌ നമ്മെ മോചിതരാക്കി

ഈ മൊഴി നിങ്ങള്‍ക്കേകി |

ഭാഗ്യം നിറയും വലിയൊരു നിധിയീ ഭൂവിൽ
പാവന ഗ്രന്ഥം ജീവന്‍ നല്കും ഔഷധമല്ലോ

ജീവന്‍ നല്കാന്‍ പോരും

ജീവത് വചനം  കേള്‍ക്കിലൊളിക്കും സാത്താന്‍
ബാധകളേതും ഭിതിയോടുടനെ ഒഴിവായീടും.

പ്രഭവിതറീടും ദീപം

ജീവന്‍തന്നെ ഈ സദ് വചനം  പാരില്‍
വിധിയാളനെയീ വചനം നിതരാം വെളിവാക്കുന്നൂ

ജനതതിയെല്ലാം ചേലില്‍

രക്ഷിതരായി നാഥന്‍വഴിയായ്‌ ഭൂവില്‍
പാപകടങ്ങള്‍ മോചിപ്പവനീ നാഥന്‍മാത്രം.

വിത്തുവിതയ്ക്കും നാഥന്‍

തിരുവചനത്തിന്‍ വിത്തുവിതയ്ക്കാന്‍ വന്നൂ
വയലിനു പകരം ഹൃദയനിലങ്ങള്‍ നൽകുക നിങ്ങൾ

സുവിശേഷകര്‍തന്‍ സാക്ഷ്യം

അനുഭവമധുനാ വിവരിക്കുന്നു കേൾക്കാൻ
ചെവിയുള്ളവനോ കേട്ടു ഫലങ്ങൾ നല്കീടട്ടെ

Post a Comment

0 Comments