Oshana Sunday Songs liturgy

പ്രാരംഭ ഗീതം 

ഓർശ്ലേഎം നഗരത്തിൻ  
വാതില്‍ തുറക്കുന്നു.
ഒലിവിന്‍ശിഖരങ്ങള്‍
കൈകളിലുയരുന്നു
ഓശാനകളാല്‍ വഴിയെല്ലാം
മുഖരിതമാകുന്നു.

രാജമഹേശ്വരനാം
മിശിഹായണയുന്നു,
കഴുതക്കുട്ടിയതാ
വാഹനമാകുന്നു
തെരുവോരങ്ങളിൽ ജയ്വിളികൾ 
മാറ്റൊലി തീര്‍ക്കുന്നു.

വാനവരോടടൊപ്പം
പാടാം ഓശാന
വിനയാമ്പിതരായ്‌ നാം
നാഥനു സ്തുതിപാടാം.
സ്വര്‍ഗമനോഹരഭവനത്തില്‍
ചേര്‍ക്കുക ഞങ്ങളെയും.

പാതകള്‍തോറും വെണ്‍
പട്ടുവിരിപ്പുകളും
സൈത്തിന്‍കൊമ്പുകളും
നിന്നെതിരേല്പിന്നായ്‌
അന്നുവിരിച്ചതുപോല്‍ ഹൃദയം
ഞങ്ങള്‍ വിരിച്ചീടാം

സങ്കീര്‍ത്തനമാല
സങ്കീര്‍ത്തനം 100
(രീതി : കര്‍ത്താവേ, മമരാജാവേ...)

വിനയാമ്പിതനായ്‌ ദൈവസുതന്‍
ഓര്‍ശ്നേം നഗരം പുകുകയായ്‌
ജനനിരയെല്ലാമാഫ്ലാദം
നിറയും മനമോടെതിരേറ്റു

ഭൂവാസികളേ, വന്നിടുവിന്‍
സ്തുതിഗീതങ്ങള്‍ പാടിടുവിൻ
ഗാനാലാപനനാദങ്ങള്‍

ഗഗനം മുഖരിതമാക്കട്ടെ 

തിരുമുറ്റത്തേക്കണയുക നാം
നന്ദിയോടങ്ങയെ വാഴ്ത്തിടുവാന്‍
കരുണാമയനാം സകലേശന്‍
നിരുപമനെന്നും വിശ്വസ്തന്‍

താതനുമതുപോലാത്മജനും
റൂഹായ്ക്കും സ്തുതി എന്നേക്കും
ആദിമുതലക്കെന്നതുപോലെ

ആമ്മേ൯ ആമ്മേനനവരതം

കുരുത്തോല വെഞ്ചരിപ്പിനു മുൻപ് 

ഓശാനപാടുവിന്‍ നാഥനെ വാഴ്ത്തുവിന്‍
ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍
കാഹളമുതുവിന്‍, വീണകള്‍ മീട്ടുവിന്‍
പാവനപാദം നമിച്ച്ടുവിന്‍

പൂക്കള്‍ വിരിക്കുവിന്‍ വീഥിയൊരുക്കുവിന്‍
വിണ്ടലനാഥനെഴുന്നള്ളുന്നു: .
ആനന്ദഗാനങ്ങളെങ്ങും മുഴങ്ങട്ടെ

സൃഷ്ടികള്‍ നാഥനെ വാഴ്ത്തീടട്ടെ.

കുരുത്തോല വിതരണം 

ഓശാന, ഓശാന
ദാവീദിന്‍ സുതനോശാന

കര്‍ത്താവിന്‍ പൂജിതനാമത്തില്‍
വന്നവനെ വാഴ്ത്തിപ്പാടിടുവിന്‍:
വിണ്ണിന്‍പുവേദിയിലോശാന
ദാവീദിന്‍ സുനുവിനോശാന

ബാലകരും തീര്‍ത്ഥകരും
നാഥനു ജയ്ഗാനം പാടുന്നു.
പുതുമലരും തളിരിലയും
നാഥനു ജയ്ഗാനം പാടുന്നു.

ജയ്‌ വിളിയാല്‍ ചില്ലകളുണരുന്നു:
പാതകളില്‍ തോരണമിളകുന്നു;
ദൈവസുതന്‍ വിനയവിരാജിതനായ്‌
അണയുന്നു നഗരകവാടത്തില്‍

വിണ്ടലവും ഭൂതലവും
മംഗളഗീതിയില്‍ മുഴുകുന്നു;
വാനവരും മാനവരും

നുതന സന്തോഷം നുകരുന്നു.

വെൺനുരയാലാഴിയലംകൃതമായ് 
നീലിമയാലംബരവീഥികളും 
കാനനവും കാഞ്ചന പൂവനവും 
നാഥനു സൗരഭ്യം പകരുന്നു.

ഗീതം 

മഹേശ്വരാ, നിന്‍ സുദിനം കാണാന്‍
കഴിഞ്ഞ കണ്ണിനു സൌഭാഗ്യം:
മനോജ്ഞമാം നിന്‍ ഗീതികള്‍ പാടാന്‍
കഴിഞ്ഞനാവിനു സൌഭാഗ്യം

നൂറുനൂറു കണ്ണുകള്‍ പണ്ടേ
അടഞ്ഞു നിന്നെക്കാണാതെ;
നൂറുനൂറു മലരുകള്‍ പണ്ടേ

കൊഴിഞ്ഞുപോയി കണ്ണീരില്‍.

പ്രകീർത്തനം 

സര്‍വ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.

തരുനിരയെല്ലാം ദൈവത്തിന്‍
സ്തുതിഗീതങ്ങളുയര്‍ത്തട്ടെ.
ഓശാനകളാലീസുദിനം
ഹല്ലേലൂയ്യാ പാടുക നാം
വാഴ്ത്തിടാം നിത്യം തിരുനാമം.

തന്‍മഹിമാവല്ലോ
വാനിലുമുഴിയിലും
തിങ്ങിവിളങ്ങുന്നു
.
തരുനിരയെല്ലാം ദൈവത്തിന്‍..

ജനതകളവിടുത്തെ
മഹിമകള്‍ പാടുന്നു

താണുവണങ്ങുന്നു.

തരുനിരയെല്ലാം ദൈവത്തിന്‍..

 നിത്യപിതാവിനും
സുതനും റൂഹായ്ക്കും
സ്തുതിയുണ്ടാകട്ടെ.

തരുനിരയെല്ലാം ദൈവത്തിന്‍..

ആദിയിലെപ്പോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേന്‍.


തരുനിരയെല്ലാം ദൈവത്തിന്‍.

ഹല്ലെലുയ്യ ഗീതം 

ഹല്ലേലൂയ്യ പാടാമൊന്നായ്‌
ഹല്ലേലൂയു, ഹല്ലേലൂയ

എത്രമനോജ്ഞം നിന്‍ തിരുനാമം
കര്‍ത്താവേ ഈ ഭൂമിയിലെങ്ങും.

നിന്റെ മഹത്ത്വം വാനിനുമീതേ
കീര്‍ത്തിതമാണെന്നറിവു ഞങ്ങള്‍

നിന്നുടെ ചിന്തയിലെത്താന്‍ മാത്രം
എന്തൊരുമേന്മ മനുഷ്യനിലുള്ളൂ

താതനുമതുപോല്‍സുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ.

ആദിമുതലക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേന്‍.

ഹല്ലേലൂയ്യ പാടാമൊന്നായ്‌
ഹല്ലേലൂയു, ഹല്ലേലൂയ

ദിവ്യരഹസ്ഗീതം (ഓനീസാ ദ്റാസേ)
(ര?തി . മിശിഹാ കർത്താ.... തിരുമെയ്‌...)

കര്‍ത്താവേ, ഭൂമിയിലെങ്ങും
അവിടുത്തെ നാമം ഏത്ര മഹനീയമാകുന്നു!
മേഘത്തേരേറി
വന്നവനെപ്പോലെ
ബാലകര്‍ കീര്‍ത്തിച്ചു.
ദൈവികഭവനം പുകിടുവാന്‍
അണയുന്നിശോ വിനയമൊടെ
ഉന്നത വീഥിയിലോശാന,
നിത്യം രക്ഷകനോശാന,

ഇന്നതനാം നാഥന്‍ സംപൂജ്യന്‍.

സമാപനാശീര്‍വാദം 
(രീതി :  കർത്താവാം മിശിഹാവഴിയായ്‌...)

നരരക്ഷകനും നാഥനുമായ്‌
ധരയിലണഞ്ഞൊരു മിശിഹായെ
നല്കിയ താതനു വന്ദനവും
സ്തുതിയുമണയ്ക്കാം സാമോദം.

എളിയൊരു കഴുതപ്പുറമേറി
വന്നൊരു രാജനെ വന്ദിക്കാന്‍
ഓശാനകളാല്‍ വാഴ്ത്തിടുവാന്‍
ഇടയാക്കണമേ റൂഹായേ.

പീഡ സഹിക്കാന്‍, കുരിശേറാന്‍
ഓര്‍ശ്ശേം പൂകിയ തിരുനാഥന്‍
ത്യാഗമോടെന്നും ജീവിക്കാന്‍
നിത്യമനുഗ്രഹമരുളട്ടെ.

മന്നിതില്‍ നിങ്ങള്‍ സ്തുതിപാടി
വിണ്ണിലൂുമവനെ വാഴ്ത്തിടുവാന്‍
ദൈവം വരനിരചൊരിയട്ടെ ജ
ഇപ്പൊഴുമെപ്പൊഴുമെന്നേക്കും.

ആമ്മേന്‍.


Post a Comment

0 Comments