മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്ത്തി - പാപ-
പരിഹാരം ചെയ്തുകൊള്‍ക നീ.
ഫലം നലകാതുയര്‍ന്നുനിലക്കും - വൃക്ഷ -
നിരയെല്ലാമരിഞ്ഞുവീഴ്ത്തും.
എരിതീയിലെരിഞ്ഞുവീഴും നീറി
നിറംമാറി ചാമ്പലായ്ത്തീരും.
ദൈവപുത്രൻ വരുന്നൂഴിയിൽ - ധാന്യ -
ക്കളമെല്ലാം ശുചിയാക്കുവാന്‍
നെന്മണികള്‍ സംഭരിക്കുന്നു - കെട്ട
പതിരെല്ലാം ചുട്ടെരിക്കുന്നു.
ആയിരങ്ങള്‍ വീണുതാഴുന്നു - മര്‍ത്യ.-
മാനസങ്ങള്‍ വെന്തുനീറുന്നു. :
നിതൃജീവന്‍ നലകിടും നീര്‍ച്ചാല്‍ - വിട്ടു
മരുഭൂവില്‍ ജലം തേടുന്നു.
സ്വര്‍ഗ്ഗരാജ മാര്‍ഗ്ഗമങ്ങോളം - കൂര്‍ത്ത
മുള്ളുമുറ്റിയിരുണ്ടു നില്പു
തീനരകം തീര്‍ത്ത മാര്‍ഗ്ഗങ്ങള്‍ - വീതി
നിറഞ്ഞു പുചൊരിഞ്ഞു നില്പ്പു.
ശിലോഹായില്‍ ഗോപുരം വീണു - കൂടെ
നരരേറെ മരിച്ചുവീണു
തപം ചെയ്തുവരം നേടായ്കില്‍ - നിങ്ങള്‍
അതുപോലെ തകര്‍ന്നുപോകും
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്ത്തി - പാപ-
പരിഹാരം ചെയ്തുകൊള്‍ക നീ.
ഫലം നലകാതുയര്‍ന്നുനിലക്കും - വൃക്ഷ -
നിരയെല്ലാമരിഞ്ഞുവീഴ്ത്തും.
എരിതീയിലെരിഞ്ഞുവീഴും നീറി
നിറംമാറി ചാമ്പലായ്ത്തീരും.
ദൈവപുത്രൻ വരുന്നൂഴിയിൽ - ധാന്യ -
ക്കളമെല്ലാം ശുചിയാക്കുവാന്‍
നെന്മണികള്‍ സംഭരിക്കുന്നു - കെട്ട
പതിരെല്ലാം ചുട്ടെരിക്കുന്നു.
ആയിരങ്ങള്‍ വീണുതാഴുന്നു - മര്‍ത്യ.-
മാനസങ്ങള്‍ വെന്തുനീറുന്നു. :
നിതൃജീവന്‍ നലകിടും നീര്‍ച്ചാല്‍ - വിട്ടു
മരുഭൂവില്‍ ജലം തേടുന്നു.
സ്വര്‍ഗ്ഗരാജ മാര്‍ഗ്ഗമങ്ങോളം - കൂര്‍ത്ത
മുള്ളുമുറ്റിയിരുണ്ടു നില്പു
തീനരകം തീര്‍ത്ത മാര്‍ഗ്ഗങ്ങള്‍ - വീതി
നിറഞ്ഞു പുചൊരിഞ്ഞു നില്പ്പു.
ശിലോഹായില്‍ ഗോപുരം വീണു - കൂടെ
നരരേറെ മരിച്ചുവീണു
തപം ചെയ്തുവരം നേടായ്കില്‍ - നിങ്ങള്‍
അതുപോലെ തകര്‍ന്നുപോകും
0 Comments