Njanen pithavinte pakkal - Good friday song - liturgy malayalam

ഞാനെന്‍ പിതാവിന്റെ പക്കല്‍
പോകുന്നിതാ, യാത്ര ചൊൽവൂ
സ്വര്‍ല്ലോകനാഥന്‍ മൊഴിഞ്ഞു
സന്താപമെങ്ങും നിറഞ്ഞു.

ഞാനെന്‍


അസ്വസ്ഥരാകേണ്ട നിങ്ങള്‍

വിശ്വാസദീപം തെളിപ്പിന്‍
ഒട്ടേറെയുണ്ടെന്‍ പിതാവിൻ
ഗേഹത്തു പൂമന്ദിരങ്ങള്‍.

ഞാനെന്‍


'നിങ്ങള്‍ക്കിടം ചെന്നൊരുക്കാന്‍

പോകുന്നു ഞാനങ്ങു വിണ്ണില്‍
വീണ്ടും വരും ഞാനൊരിക്കല്‍
നിങ്ങളെപ്പുവിണ്ണിലേറ്റാന്‍

ഞാനെന്‍


“ഞാനാണ്‌ നിങ്ങള്‍ക്കു മാര്‍ഗ്ഗം

നേരായ കൈവല്യമാര്‍ഗ്ഗം
ഞാനാണ്‌ നിങ്ങള്‍ക്കു ജീവന്‍
ഞാനാണ്‌ നിങ്ങള്‍ക്കു സത്യം ”

ഞാനെന്‍


മറ്റുള്ള മാര്‍ഗ്ഗങ്ങളൊന്നും

സ്വര്‍ഗ്ഗത്തു ചെന്നെത്തുകില്ല.
ഞാനാണ്‌ നിങ്ങള്‍ക്കു മാര്‍ഗ്ഗം
നേരായ കൈവല്യമാര്‍ഗ്ഗം.”

ഞാനെന്‍


“കാണില്ലൊരല്പം കഴിഞ്ഞാല്‍

കാണില്ല വീണ്ടെന്നെ ലോകം
നിങ്ങളോ കണ്ടിടും; നമ്മള്‍

ജീവിച്ചിരിക്കുന്നുവല്ലോ.”


ഞാനെന്‍


“പെട്ടെന്നനാഥരായ്‌ ഭൂവില്‍

നിങ്ങളെ ഞാന്‍ കൈവിടില്ല.
വീണ്ടും വരുന്നിതാ, വീണ്ടും
നിങ്ങളെക്കാണാന്‍ വരുന്നു.”

ഞാനെന്‍


“നിത്യമെന്‍ നിര്‍ദ്ദേശമെല്ലാം

കൃത്യമായ്‌ കാക്കുന്നു മര്‍ത്യന്‍
സമ്മോദമെന്നില്‍ വിതയ്ക്കും
സംപ്രീതിയെന്നില്‍ വളര്‍ത്തും.

ഞാനെന്‍


“നല്‍കുന്നു ഞാന്‍ നവ്യ ശാന്തി

പാരില്‍ക്കുരുക്കാത്ത ശാന്തി
നിങ്ങള്‍ക്കു ഞാനേകിടുന്നു
സമ്പൂതമെന്‍ ദിവ്യശാന്തി.”

ഞാനെന്‍


“ഞാനെന്‍ പിതാവിന്റെ പക്കല്‍

പോകുന്നതോര്‍ത്തോര്‍ത്തു നിങ്ങള്‍
കേഴേണ്ട, ചെന്നെന്‍ പിതാവില്‍
ചേരുന്നതാണെന്റെ മോദം.”

ഞാനെന്‍


“എന്നെപ്പിതാവെന്നപോലെ

സ്നേഹിച്ചു നിങ്ങളെ ഞാനും
നിങ്ങളെന്‍ സൌഭാഗ്യമേറും
സ്നേഹത്തിലെന്നും വസിപ്പിന്‍.”

ഞാനെന്‍


നിങ്ങളെ ലോകം വെറുത്താൽ

നിന്ദനം കൊണ്ടേനിറച്ചാൽ
എന്നെയാണാലോകമാദ്യം
നന്നേ വെറുത്തതെന്നോർക്കിൻ

ഞാനെന്‍


“അഴലേറിയുള്‍ത്തടം നീറും

പ്രലപിച്ചു കണ്ണുകള്‍ താഴും
ഒരു നാളിലെല്ലാം നിലയ്ക്കും;
പരിശോഭ നിങ്ങള്‍ക്കുദിക്കും”

ഞാനെന്‍


താതനെ വിട്ടു ഞാൻ വന്നു

ലോകത്തിലേക്കു ഞാൻ വന്നു
പോകുന്നു ഞാനിതാ വീണ്ടും
താതനില്‍ ചെന്നങ്ങു ചേരാൻ

ഞാനെന്‍

Post a Comment

0 Comments