ദീപംകൊളുത്തി നാഥാ, തേടിവരുന്നു ഞങ്ങള്‍
നിന്‍ദിവ്യസന്നിധാനം തേടിവരുന്നു ഞങ്ങള്‍
ഭൂവിന്‍ പ്രഭുക്കളെല്ലാം നിന്നെ വണങ്ങിടുന്നു
പാരിന്‍പ്രതാപമെല്ലാം നിന്‍മുമ്പില്‍ മങ്ങിടുന്നു
മരണം തളര്‍ന്നുതാണു; നരകം തകര്‍ന്നുവീണു
വിജയം പതഞ്ഞുയര്‍ന്നു; വിയദാലയം തെളിഞ്ഞു
ഇരുളില്‍ക്കഴിഞ്ഞിരുന്ന ജനതയ്ക്കു ലോകനാഥാ,
പരമപ്രധാനമായ നീ ധരമേലിറങ്ങിവന്നു.
0 Comments