സര്‍വ്വചരാചരവും
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍
ഹല്ലേലൂയ ഗീതികളാൽ
കര്‍ത്താവിന്നുപവാസത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം:
കൊണ്ടാടാം ഇന്നീ വേദികയില്‍
തന്‍മഹിമാവല്ലോ
വാനിലുമൂഴിയിലും
തിങ്ങിവിളങ്ങുന്നു
ദിവ്യാത്മാവിന്‍ ഗീതികളാല്‍...
ജനതകളവിടുത്തെ
മഹിമകള്‍ പാടുന്നു
താണുവണങ്ങുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാ
നിത്യപിതാവിനും
സുതനും റുഹായ്ക്കും .
സ്തുതിയുണ്ടാകട്ടെ.
ദിവ്യാത്മാവിന്‍ ഗീതിക
ആദിയിലെപോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമേൻ
ദിവ്യാത്മാവിന്‍ ഗീതിക
ഹല്ലേലൂയാ ഗീതം (സുമ്മാറ)
ഹല്ലേലുയ്യ പാടാമൊന്നായ്
ഹല്ലേലൂയ, ഹല്ലേലൂയ
ആശ്രയമരുളും കര്‍ത്താവിങ്കല്‍
ശരണമണയ്ക്കുക ജീവിതഭാഗ്യം.
നാഥനുസമനായാരുണ്ടോര്‍ത്താല്‍
മണ്ണിലുമതുപോല്‍ വിണ്ണിലുമേവം
ദൈവികനന്മകള്‍ കീര്‍ത്തിച്ചീടാന്‍
നാവിനു തെല്ലും കഴിവില്ലല്ലോ.
താതനുമതുപോല്‍സുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ.
ആദിമുതലക്കേയിന്നും നിത്യവുമായി ഭവിച്ചീടട്ടെ, ആമ്മേന്‍.
ഹല്ലേലുയ്യ പാടാമൊന്നായ്
ഹല്ലേലൂയ, ഹല്ലേലൂയ
അനുതാപഗീതം
കണ്ണീരാരുതരും
പശ്ചാത്താപത്തില്‍
പാപം കഴുകിടുവാന്‍
കണ്ണീരാരുതരും?
നിന്‍തിരു കല്‍പന വിട്ടുലകിന്‍
മറിമായങ്ങളില്‍ മുഴുകി ഞാന്‍
പാഴായ്പ്പോയൊരു ദിനമെല്ലാ- .
മോര്‍ത്തോര്‍ത്തുരുകിക്കരയാനായ
താപത്തിന്‍ കണ്ണീരാരുതരും
താപത്തിന്‍ കണ്ണീരാരുതരും?
വൈരിയെനിക്കെതിരായ്
വലകള്‍ വിരിച്ചവയില്‍
വീണുകുഴങ്ങി ഞാന്‍
വീണുകുഴങ്ങി ഞാന്‍.
വലകള്‍ തകര്‍ത്തെന്‍ നാഥാ, നീ
രക്ഷയെനിക്കു കനിഞ്ഞരുളി
പാവനമാം തവകലപനകള്‍
ലംഘിച്ചേറ്റം ദുര്‍ബലനായ്
വീണ്ടും ഞാന്‍ വലയില്‍ വീണല്ലോ
ഗീതം
മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്ത്തി - പാപ-
പരിഹാരം ചെയ്തുകൊള്‍ക നീ.
ഫലം നലകാതുയര്‍ന്നുനിലക്കും - വൃക്ഷ -
നിരയെല്ലാമരിഞ്ഞുവീഴ്ത്തും.
എരിതീയിലെരിഞ്ഞുവീഴും നീറി
നിറംമാറി ചാമ്പലായ്ത്തീരും.
ദൈവപുത്രൻ വരുന്നൂഴിയിൽ - ധാന്യ -
ക്കളമെല്ലാം ശുചിയാക്കുവാന്‍
നെന്മണികള്‍ സംഭരിക്കുന്നു - കെട്ട
പതിരെല്ലാം ചുട്ടെരിക്കുന്നു.
ആയിരങ്ങള്‍ വീണുതാഴുന്നു - മര്‍ത്യ.-
മാനസങ്ങള്‍ വെന്തുനീറുന്നു. :
നിതൃജീവന്‍ നലകിടും നീര്‍ച്ചാല്‍ - വിട്ടു
മരുഭൂവില്‍ ജലം തേടുന്നു.
സ്വര്‍ഗ്ഗരാജ മാര്‍ഗ്ഗമങ്ങോളം - കൂര്‍ത്ത
മുള്ളുമുറ്റിയിരുണ്ടു നില്പു
തീനരകം തീര്‍ത്ത മാര്‍ഗ്ഗങ്ങള്‍ - വീതി
നിറഞ്ഞു പുചൊരിഞ്ഞു നില്പ്പു.
ശിലോഹായില്‍ ഗോപുരം വീണു - കൂടെ
നരരേറെ മരിച്ചുവീണു
തപം ചെയ്തുവരം നേടായ്കില്‍ - നിങ്ങള്‍
അതുപോലെ തകര്‍ന്നുപോകും.
ദിവ്യരഹസൃഗീതം (ഓനീസാ ദ്റാസേ)
രീതി : മിശിഹാ കരീത്താവി൯ തിരുമെയ്...)
പാപം ചെയ്യാതിരിക്കാന്‍ സുക്ഷിക്കുവിന്‍
മിശിഹാരഹസ്യങ്ങള്‍
കൈക്കൊള്ളുന്നവരേ,
പാവനമാനസരേ,
തിന്മയിലാത്മശരീരങ്ങള്‍
പങ്കിലമാക്കും ജനനിരയില്‍
ചേരുക വഴിയായ് വിശ്വാസം
നിങ്ങള്‍ കൈവെടിയാതെന്നും
കാത്തിടുവിന്‍ ഹൃദയം നിര്‍മ്മലമായ്.
നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണല്ലോ.
മിശിഹാരഹസ്യങ്ങള്‍...
സമാപനാശീര്‍വാദം
മാനവരഖിലം ദൈവികമാം
ജീവന്‍ നിത്യം പുല്കിടുവാന്‍
തനയനെ മന്നിനു നല്കിയൊരാ
ദൈവപിതാവിനെ വാഴ്ത്തീടാം
മാനവവംശം പൂര്‍ണ്ണതയില്‍
നിത്യനവീകൃതമായിടുവാന്‍
അനുതാപത്തിന്‍ സന്ദേശം
നലകിയ താതനെ വാഴ്ത്തീടാം
വാനവരാജ്യം തേടിടുവാന്‍
ദൈവികഗീതം പാടിടുവാന്‍
പ്രാര്‍ത്ഥന പകരും വരദാനം
നിങ്ങളിലെന്നും നിറയട്ടെ
ദൈവത്തിന്‍ പ്രിയജനമേ, യീ
ഭൂവില്‍ നിങ്ങള്‍ ചിരകാലം
സൌഈഭാഗ്യത്താല്‍ നിറയട്ടെ %
ഇപ്പൊഴുമെപ്പൊഴുമെന്നേക്കും
ആമ്മേന്‍. ച
ദൈവമഹത്ത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍
ഹല്ലേലൂയ ഗീതികളാൽ
കര്‍ത്താവിന്നുപവാസത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം:
കൊണ്ടാടാം ഇന്നീ വേദികയില്‍
തന്‍മഹിമാവല്ലോ
വാനിലുമൂഴിയിലും
തിങ്ങിവിളങ്ങുന്നു
ദിവ്യാത്മാവിന്‍ ഗീതികളാല്‍...
ജനതകളവിടുത്തെ
മഹിമകള്‍ പാടുന്നു
താണുവണങ്ങുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാ
നിത്യപിതാവിനും
സുതനും റുഹായ്ക്കും .
സ്തുതിയുണ്ടാകട്ടെ.
ദിവ്യാത്മാവിന്‍ ഗീതിക
ആദിയിലെപോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമേൻ
ദിവ്യാത്മാവിന്‍ ഗീതിക
ഹല്ലേലൂയാ ഗീതം (സുമ്മാറ)
ഹല്ലേലുയ്യ പാടാമൊന്നായ്
ഹല്ലേലൂയ, ഹല്ലേലൂയ
ആശ്രയമരുളും കര്‍ത്താവിങ്കല്‍
ശരണമണയ്ക്കുക ജീവിതഭാഗ്യം.
നാഥനുസമനായാരുണ്ടോര്‍ത്താല്‍
മണ്ണിലുമതുപോല്‍ വിണ്ണിലുമേവം
ദൈവികനന്മകള്‍ കീര്‍ത്തിച്ചീടാന്‍
നാവിനു തെല്ലും കഴിവില്ലല്ലോ.
താതനുമതുപോല്‍സുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ.
ആദിമുതലക്കേയിന്നും നിത്യവുമായി ഭവിച്ചീടട്ടെ, ആമ്മേന്‍.
ഹല്ലേലുയ്യ പാടാമൊന്നായ്
ഹല്ലേലൂയ, ഹല്ലേലൂയ
അനുതാപഗീതം
കണ്ണീരാരുതരും
പശ്ചാത്താപത്തില്‍
പാപം കഴുകിടുവാന്‍
കണ്ണീരാരുതരും?
നിന്‍തിരു കല്‍പന വിട്ടുലകിന്‍
മറിമായങ്ങളില്‍ മുഴുകി ഞാന്‍
പാഴായ്പ്പോയൊരു ദിനമെല്ലാ- .
മോര്‍ത്തോര്‍ത്തുരുകിക്കരയാനായ
താപത്തിന്‍ കണ്ണീരാരുതരും
താപത്തിന്‍ കണ്ണീരാരുതരും?
വൈരിയെനിക്കെതിരായ്
വലകള്‍ വിരിച്ചവയില്‍
വീണുകുഴങ്ങി ഞാന്‍
വീണുകുഴങ്ങി ഞാന്‍.
വലകള്‍ തകര്‍ത്തെന്‍ നാഥാ, നീ
രക്ഷയെനിക്കു കനിഞ്ഞരുളി
പാവനമാം തവകലപനകള്‍
ലംഘിച്ചേറ്റം ദുര്‍ബലനായ്
വീണ്ടും ഞാന്‍ വലയില്‍ വീണല്ലോ
വീണ്ടും ഞാന്‍ വലയില്‍ വീണല്ലോ
മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്ത്തി - പാപ-
പരിഹാരം ചെയ്തുകൊള്‍ക നീ.
ഫലം നലകാതുയര്‍ന്നുനിലക്കും - വൃക്ഷ -
നിരയെല്ലാമരിഞ്ഞുവീഴ്ത്തും.
എരിതീയിലെരിഞ്ഞുവീഴും നീറി
നിറംമാറി ചാമ്പലായ്ത്തീരും.
ദൈവപുത്രൻ വരുന്നൂഴിയിൽ - ധാന്യ -
ക്കളമെല്ലാം ശുചിയാക്കുവാന്‍
നെന്മണികള്‍ സംഭരിക്കുന്നു - കെട്ട
പതിരെല്ലാം ചുട്ടെരിക്കുന്നു.
ആയിരങ്ങള്‍ വീണുതാഴുന്നു - മര്‍ത്യ.-
മാനസങ്ങള്‍ വെന്തുനീറുന്നു. :
നിതൃജീവന്‍ നലകിടും നീര്‍ച്ചാല്‍ - വിട്ടു
മരുഭൂവില്‍ ജലം തേടുന്നു.
സ്വര്‍ഗ്ഗരാജ മാര്‍ഗ്ഗമങ്ങോളം - കൂര്‍ത്ത
മുള്ളുമുറ്റിയിരുണ്ടു നില്പു
തീനരകം തീര്‍ത്ത മാര്‍ഗ്ഗങ്ങള്‍ - വീതി
നിറഞ്ഞു പുചൊരിഞ്ഞു നില്പ്പു.
ശിലോഹായില്‍ ഗോപുരം വീണു - കൂടെ
നരരേറെ മരിച്ചുവീണു
തപം ചെയ്തുവരം നേടായ്കില്‍ - നിങ്ങള്‍
അതുപോലെ തകര്‍ന്നുപോകും.
ദിവ്യരഹസൃഗീതം (ഓനീസാ ദ്റാസേ)
രീതി : മിശിഹാ കരീത്താവി൯ തിരുമെയ്...)
പാപം ചെയ്യാതിരിക്കാന്‍ സുക്ഷിക്കുവിന്‍
മിശിഹാരഹസ്യങ്ങള്‍
കൈക്കൊള്ളുന്നവരേ,
പാവനമാനസരേ,
തിന്മയിലാത്മശരീരങ്ങള്‍
പങ്കിലമാക്കും ജനനിരയില്‍
ചേരുക വഴിയായ് വിശ്വാസം
നിങ്ങള്‍ കൈവെടിയാതെന്നും
കാത്തിടുവിന്‍ ഹൃദയം നിര്‍മ്മലമായ്.
നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണല്ലോ.
മിശിഹാരഹസ്യങ്ങള്‍...
സമാപനാശീര്‍വാദം
മാനവരഖിലം ദൈവികമാം
ജീവന്‍ നിത്യം പുല്കിടുവാന്‍
തനയനെ മന്നിനു നല്കിയൊരാ
ദൈവപിതാവിനെ വാഴ്ത്തീടാം
മാനവവംശം പൂര്‍ണ്ണതയില്‍
നിത്യനവീകൃതമായിടുവാന്‍
അനുതാപത്തിന്‍ സന്ദേശം
നലകിയ താതനെ വാഴ്ത്തീടാം
വാനവരാജ്യം തേടിടുവാന്‍
ദൈവികഗീതം പാടിടുവാന്‍
പ്രാര്‍ത്ഥന പകരും വരദാനം
നിങ്ങളിലെന്നും നിറയട്ടെ
ദൈവത്തിന്‍ പ്രിയജനമേ, യീ
ഭൂവില്‍ നിങ്ങള്‍ ചിരകാലം
സൌഈഭാഗ്യത്താല്‍ നിറയട്ടെ %
ഇപ്പൊഴുമെപ്പൊഴുമെന്നേക്കും
ആമ്മേന്‍. ച
0 Comments