Azhalukalellam ee balivedhiyil - Entrance Song

അഴലുകളെല്ലാം ഈ ബലിവേദിയില്‍
അര്‍പ്പിച്ചിടാം അഖിലേശാ
അഭയം ഞങ്ങളിലനവരതം
അലിവാര്‍ന്നവിടുന്നരുളേണം
തീരം വെടിയുന്ന തിരയേപോലെ
തിരുഹിതം അറിയാതെന്നും
നിന്നില്‍ നിന്നുമകന്നുമഹേശാ
കാണാകാദങ്ങളില്‍ ഞാന്‍
കാണാകാദങ്ങളില്‍ തിരികേ അണയുന്നു
വിണ്ടും തിരയായ്‌ തീരം തേടി

(അഴലുകളെല്ലാം...)

ഓരോ നാളിലും ഒരുപാടു നോവുകള്‍
കനലായ്‌ എരിയുന്നെന്നുള്ളില്‍
കണ്ണുനീരിന്‍ കൈവഴികളിലെന്നും
കതിരൊളി ചൊരിയേണമേ നാഥാ
കാത്തരുളിടേണമേ കേഴുവിന്നാത്മാവിന്നെന്നും
തുണയായി നീ നിറയേണം

(അഴലുകളെല്ലാം...)


Post a Comment

0 Comments