Anugrahathil poomazha - Entrance Song

അനുഗ്രഹത്തില്‍ പൂമഴ പെയ്യും
അനന്ത സ്‌നേഹ യാഗമിതാ
അനുപമ കൃപകൾ വര്‍ഷിച്ചിടും
അനശ്വരാത്മ വേദിയിതാ

സ്വര്‍ണ്ണ നാളങ്ങള്‍ മിന്നി നില്‍ക്കുന്ന
ആത്മാരപ്പണത്തിന്‍ പീഠമിതാ
സ്വര്‍ഗ്ഗവും ഭൂമിയുമൊന്നായിവിടെ
നിത്യത തീര്‍ക്കുന്ന നിമിഷമിതാ

നിര്‍മ്മലമായൊരു ഹൃദയമൊരുക്കി
നിരനിരയായനുരഞ്ജിതരായ്‌
നിതാന്ത സൌന്ദര്യ സാഗരത്തില്‍
നിരുപമ സ്‌നേഹം നുകരാനായ്‌

സമ്പൂര്‍ണ്ണ ദാനത്തിനുറവിടമെ
സാഫല്യ സായൂജ്യ നിലയനമെ
സകലരുമവികല സന്നിധിയിൽ
സവിനയമങ്ങെ നമിക്കുന്നു





Post a Comment

0 Comments