ധനുമാസ രാവിൽ - dhanumasa ravil - Carol song malayalam lyrics



ധനുമാസ രാവിൽ മഞ്ഞുപെയ്യും രാവിൽ ബെത്ലഹേമിൻ പുൽ തൊഴുത്തിൽ വന്നണഞ്ഞു ലോകരക്ഷകൻ ശാന്തിയേകും സ്നേഹദായകൻ രാജാധി രാജൻ യേശു നാഥൻ.

ഉയരെ കേൾക്കുമാ സ്തുതി ഗീതികൾ..

മാലാഖമാർ ചേർന്നു വാഴ്ത്തിടുന്നു.

(ഉയരെ )

ഉണ്ണിയേശുവിൻ സന്നിധേ ഇടയരും കാഴ്ചയേകിയാ മന്നവർ മൂവരും.. താരകങ്ങൾ മിന്നി മിന്നി ദൂരെ വാനിലായ് നിൽക്കുന്നു

സ്നേഹഗാനം മീട്ടി ലോകം നാഥനെ വരവേൽക്കുന്നു
 ധന്യ രാവിനു വർണ്ണമേകി ദൈവസുതൻ വന്നു.

മനസ്സിൽ ശാന്തിതൻ നിറവേകുവാൻ സ്നേഹത്തിൻ രൂപമായ് മാറി നാഥൻ
(ശാന്തി........)

 ദൈവപുത്രനെ സ്വീകരിച്ചീടുവാൻ മാനസങ്ങളെ വെണ്മയാക്കി മാറ്റാം
 ഒരുമയോടെ ക്രിസ്മസ് രാവിൽ ശോഭയോടെ തെളിഞ്ഞീടാം
 ചേർന്നു പാടാം മോദമോടെ നാഥനായി സ്തുതി ഗീതങ്ങൾ...
 യേശുദേവനെ സ്നേഹമോടെ താണുവണങ്ങീടാം
(ധനുമാസ...)

Post a Comment

0 Comments