പരിശുദ്ധ കുർബാനയുടെ അശീർവാദം

Prayers Malayalam

പരിശുദ്ധ കുർബാനയുടെ ആശീർവാദം

മോക്ഷകവാടം തുറക്കും

രക്ഷാകരമോസ്തിയേ ശത്രുവിന്നണികൾ തകർക്കാൻ ശക്തിയും തുണയും തരണം തികദൈവത്തിനെന്നും സ്തോത്രമുണ്ടായിടേണം സ്വർഗത്തിലങ്ങേ വണങ്ങാൻ ഞങ്ങൾക്കു കൃപനല്കിടേണം. ആമേൻ

ഭക്ത്യാ വണങ്ങുക സാഷ്ടാംഗം വീണു നാം ഏറ്റം മഹത്താമീ കൂദാശയെ നവ്യനിയമത്തിന്റെ കർമങ്ങൾ വന്നല്ലോ പൂർവികം സാദരം മാറി നിൽക്കു ഇന്ദ്രിയങ്ങൾക്കെഴും പോരായ്മയൊക്കെയും തീർക്കുക വിശ്വാസ ദിവ്യദീപ്തി

ദൈവപിതാവിനും തന്നേകജാതനും സ്തോത്രമുണ്ടാകണമെന്നുമെന്നും പാവനാത്മാവിനും അവ്വിധം നിസ്തുല സ്തോത്രമുണ്ടാകണം നിത്യകാലം സ്വസ്തിയും കീർത്തിയും ശക്തിയുമാർന്നെന്നും വാഴുക തീക ദൈവം. ആമേൻ

സ്വർഗത്തിൽ നിന്നവർക്കപ്പമേകിയല്ലോ.

എല്ലാ സ്വാദും തികഞ്ഞൊരപ്പമേകിയല്ലോ.

നമുക്ക് പ്രാർത്ഥിക്കാം

ദൈവമേ, അങ്ങയുടെ പീഡാനുഭവത്തിന്റെ സ്മാരകമായി വിസ്മയാവഹമായ ഈ കൂദാശ ഞങ്ങൾക്കു നൽകിയല്ലോ. അങ്ങ യുടെ പരിത്രാണത്തിൻ ഫലം ഞങ്ങൾ നിരന്തരം അനുഭവിക്കുമാറ് അങ്ങയുടെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും ദിവ്യരഹ സ്യങ്ങൾ എന്നും വണങ്ങുവാൻ അനുഗ്രഹം അരുളണമേ എന്ന് നിത്യമായി ജീവിച്ചു വാഴുന്ന അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Post a Comment

1 Comments