ബത്ലഹേമിലെ തൂമഞ്ഞ് രാത്രിയിൽ
ആനന്ദ ഗീതങ്ങൾ കേൾക്കുന്നു വാനിൽ ധനുമാസക്കുളിരിൻ പൊൻപ്രഭയിൽ കാലിക്കൂട്ടിൽ ഉണ്ണീശോ പിറന്നുവല്ലോ കാലങ്ങളായിരം കാത്തൊരുപൈതൽ പാരിന്റെ പാപങ്ങൾ നീക്കിയ പൈതൽ ഇന്നീഭൂവിൽ പിറന്നുവല്ലോ ഈ കാലിക്കൂട്ടിൽ ഉണ്ണീശോ പിറന്നുവല്ലോ മേലെവാനിലെ മാലാഖമാർ ഈ മണ്ണിൽ വന്നു ഗാനം പാടുന്നു ഈ മന്നിലെ രാജാക്കളും ആടുകാക്കും ഇടയൻമാരും ഒരുമനമോടൊരു സ്വരമോടെ സ്തുതികൾപാടുന്നു അതിലലിവോടെ താരങ്ങൾ പുഞ്ചിരിതൂകുന്നു കാലങ്ങളായിരം കാത്തൊരു പൈതൽ പാരിന്റെ പാപങ്ങൾ നീക്കിടും പൈതൽ ഇന്നിഭൂവിൽ പിറന്നുവല്ലോ ഈ കാലിക്കൂട്ടിൽ ഉണ്ണീശോ പിറന്നുവല്ലോ പൂന്തെന്നലും പുലർക്കാലവും പുതു പരിമളം തൂകിയല്ലോ കാട്ടരുവികളും പൂഞ്ചോലകളും എന്നും ഉന്നതനെ വാഴ്ത്തിടുന്നു ഇരുളാകെ മായുന്നു പൊന്നിൻ തൂവെട്ടം എന്നുള്ളിൽ നിറയുമ്പോൾ ശാന്തി പരക്കുന്നു

0 Comments