വാനില്‍ മേലെ താരകളെങ്ങും ചിന്നിച്ചിന്നിപ്പാടുന്നു
മിന്നിത്തെളിയും താരകളൊപ്പം കൂട്ടരേയൊന്നായ് പാടിടാം
ഹാലേലൂയാ ഹാലേലൂയാ ഹലെലൂ ഹലെലൂയാ
ആമോദത്താലിടയക്കൂട്ടം താളം കൊട്ടിപ്പാടുന്നു
ആര്‍ത്തു വിളിക്കും ഇടയര്‍ക്കൊപ്പം
കൂട്ടരേയൊന്നായ് പാടിടാം
ഹാലേലൂയാ ഹാലേലൂയാ ഹലെലൂ ഹലെലൂയാ
ഉണ്ണിയീശോ മിശിഹായെ
കൈകള്‍ കൂപ്പി നമിക്കുന്നു
പുല്‍ക്കുടിലിന്‍ നായകനെ
താണുവണങ്ങി നമിക്കുന്നു (വാനില്‍ ..)
0 Comments