lyrics
അകലാത്ത സ്നേഹിതന്‍
ഉത്തമ കൂട്ടാളിയായ്
ആശ്രയിപ്പാനും പങ്കിടുവാനും
നല്ലൊരു സഖിയാണവന്‍ (2) (അകലാത്ത..)
ഇനിമേല്‍ ദാസന്മാരല്ല
ദൈവത്തിന്‍ സ്നേഹിതര്‍ നാം (2)
എന്നുര ചെയ്തവന്‍, നമ്മുടെ മിത്രമായ്
നമുക്കായ് ജീവനെ തന്നവന്‍ (2) (അകലാത്ത..)
ലോകത്തിന്‍ സ്നേഹിതരെല്ലാം
മരണത്താല്‍ മറഞ്ഞിടുമ്പോള്‍ (2)
നിത്യതയോളം നിത്യമായ് സ്നേഹിച്ച
നിത്യനാം യേശുവിന്‍ സ്നേഹമിത് (2) (അകലാത്ത..)
രോഗത്താല്‍ വലഞ്ഞിടുമ്പോള്‍
ക്ഷീണിതനായിടുമ്പോള്‍ (2)
ആണികളേറ്റ പാണികളാലെന്നെ
തഴുകിത്തലോടുന്ന കര്‍ത്തനവന്‍ (2) (അകലാത്ത..)
0 Comments