ഹൃദയം ഒരു ബലിവേദിയാക്കി…
തിരുമുൻപിൽ അണയുന്നു ഞങ്ങൾ…
വരുമോ യാഗമോക്ഷമായ്…
തരുമോ രക്ഷതൻ സൗഭാഗ്യം…
(ഹൃദയം… )
അർപ്പകരായ്ത്തീരാം അർച്ചനയായ്ത്തീരാൻ…
സദയം വരുമോ നാഥാ… (2)
കാൽവരിയിൽ നീയണച്ചു
നിത്യമാം ഒരു യാഗം
ഈ ബലിയിൽ നീ തരുന്നു
രക്ഷതൻ സൗഭാഗ്യം… (2)
എന്നേശുവേ നീ നൽകിടും
സ്നേഹം എത്ര മഹനീയം… (2)
(അർപ്പകാരായ്… )
നിൻ ദേഹമെന്നാത്മാവിൽ
പാഥേയമാകുന്നു…
നിൻ നിണം പാപങ്ങൾ തൻ
കറകൾ കഴുകിടുന്നു
എന്നേശുവേ നീ നൽകിടും
ദാനം എത്ര സംപൂജ്യം…
(ഹൃദയം…)
0 Comments