കണ്ടുവോ നീ എന്നെ ഈ തിരുവോസ്തിയില്‍
നുകര്‍ന്നുവോ നീ എന്നെ ഈ തിരുരക്തത്തില്‍
ബലിവസ്തു ആയിതാ ബലിവേധിയില്‍ മുറിഞ്ഞു ഞാന്‍
തീര്‍ത്തു ഞാനീകുര്‍ബാന നിനക്കായ് (2)
സഹിച്ചു പീഡനങ്ങള്‍ നിനക്കായ്
കൊണ്ടു ഞാന്‍ അടികള്‍ നിനക്കായ്
എനിക്കു വേണ്ടത് നിന്നെ മാത്രം
എന്‍റെ സ്നേഹിതനേ
അപ്പമായ് ഞാന്‍ വന്നനേരം
നിന്‍റെ ഉള്ളില്‍ പാപമോ
നിന്‍റെ ഹൃദയം എന്നില്‍ നിന്നും
ദൂരെ മാറി നില്‍ക്കയോ
നിനക്കായ് ഞാന്‍ നോവോടെ
തീര്‍ത്ത ബലിയല്ലേ
അനുരഞ്ജന കൂദാശയാല്‍
സ്വീകരിക്കൂ എന്നെ നീ (2)
(കണ്ടുവോ നീ.. )
(കണ്ടുവോ നീ.. )
ബലിവേദിയില്‍ നില്‍ക്കും നേരം
സോധരനോട് ദ്വേഷമോ
തെറ്റുകള്‍ നീ പൊറുത്തുകൊണ്ട്
പോറുതിക്കായ് നീ പോകുമോ
കുരിശിലെന്‍ വൈരികളോടായ്
ക്ഷമിച്ചത് പോലെ
നീയും നിന്‍റെ വൈരികളോടായ്
ക്ഷമ ചൊല്ലി വന്നിടൂ (2)
(കണ്ടുവോ നീ.. )
0 Comments