Varika വരിക pavanathma - പരിശുദ്ധാത്മാവിന്റെ ഗാനങ്ങൾ lyrics

വരിക വരിക പാവനാത്മ വരിക വരിക പാവനാത്മാവേ 
പാവനാത്മനേ  സ്നേഹ രൂപമേ
 വരദായകാ  നിത്യസഹായകാ 

 ജ്ഞാനവും നല്ല വിവേകവും ബുദ്ധിയും ഉപദേശവും
 ശക്തിയും ഭയഭക്തിയും
 തന്നരുളുക ഏഴു ദാനവും 

 നൽ വിവേകത്തിൻ  വചനവും വിജ്ഞാന ത്തിന്റെ വചനവും വിശ്വാസം രോഗശാന്തിയും 
അത്ഭുത സിദ്ധിയും തന്നരുളുക 

 ആത്മാക്കൾ തൻ വിവേചനം
 പ്രവചനം അന്യ ഭാഷ്യവും 
 വ്യാഖ്യാന വരധാനവും 
 തന്നു പ്രേക്ഷിതരാക്കുക

 സ്നേഹമാനന്ദം ശാന്തിയും
 ക്ഷമയും നന്മയും കരുണയും 
സൗമ്യത  വിശ്വസ്തതയും നൽ ആത്മസംയമനവും നൽകൂ

Post a Comment

0 Comments