Dhoore ninnum dhoore - Lyrics Christmas song - Malayalam

ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിൻ വഴികളിലൂടെ..
ഒരു കാലിത്തൊഴുത്തു തേടി..മൂന്നു രാജക്കന്മാരെത്തി.(2)
വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)
മാലാഖമാരവര്‍ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി.(2)

മഞ്ഞിൻ തുള്ളികൾ തഴുകിയുറങ്ങും ബേത്ലഹേമിൻ വഴികളിലൂടെ(2)
ഒരു പുൽക്കുടിൽ തേടി..ദേവസുതനെ തേടി ഇടയന്മാരുമണഞ്ഞല്ലോ..
അവര്‍ കാലിത്തൊഴുത്തു കണ്ടു അവര്‍ സ്വര്‍ഗീയ ഗാനം കേട്ടു(2)
മരിയാസുതനായ്‌ പുൽക്കൂട്ടിൽ മരുവും മിശിഹാനാഥനെ കണ്ടു(2)
ദൂരെ നിന്നും ദൂരെ

വെള്ളിനിലാവിൻ കുളിരലയിൽ നീരാടിയെത്തിയ രാക്കുയിലുകൾ (2)
നവ സ്വരമഞ്ചരിയിൽ ഒരു മനസ്സോടെ നാഥനെ വാഴ്ത്തി പാടുന്നു..
വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)
മാലാഖമാരവര്‍ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി.(2)
ദൂരെ നിന്നും ദൂരെ


Post a Comment

0 Comments