ജപമാല നെഞ്ചോടു ചേർത്തു
മെല്ലെ
തിരുനാമ മന്ത്രങ്ങൾ ഉരുവിട്ടു ഞാൻ
മരിയാംബികേ തവ നെഞ്ചിലെൻ
കഥനങ്ങളെല്ലാം ചേർത്തു വെയ്പ്പൂ
ആവേ ആവേ ആവേ മരിയ (2)
സഹനത്തിൻ അഗ്നിയിൽ നീറിയപ്പോൾ
സർവം തകർന്നുള്ളം വെന്തിടുമ്പോൾ (2)
സർവേശ പാധങ്ങളിലെൻ ജീവിതം
സമ്പൂർണ ബലിയായ് നൽകിയല്ലോ (2)
ജപമാല നെഞ്ചോടു......
മകനെ ഭൂവിന്ന് ബലിധനമായ്
മനസ്സോടെ നൽകിയൊരു അമ്മയല്ലെ (2)
മണ്ണിനു പുണ്യമായി തീരും മക്കൾ
മണ്ണിൽ ജനിക്കാൻ പ്രാർത്ഥിക്കണെ (2)
ജപമാല നെഞ്ചോടു ......
0 Comments