Enne kaanunnor ninne kaanathe - Lyrics Malayalam

എന്നെ കാണുന്നോർ നിന്നെ കാണാതെ
പോയാലോ കഷ്ടം ഈ രൂപമോ നഷ്ടം
എന്നെ കേൾക്കുന്നോർ നിന്നെ കേൾക്കാതെ
പോയാലോ കഷ്ടം ഈ ശബ്ദമോ നഷ്ടം

എൻ ബന്ധങ്ങൾ കണ്ണി
 നീ ആയില്ലെങ്കിലും
അതു ബന്ധനമായിടും ഏതു നേരവും പൊട്ടും
എൻ ബന്ധങ്ങൾ കണ്ണി
നീ ആയില്ലെങ്കിലും
അതു ബന്ധനമായിടും ഏതു നേരവും പൊട്ടും

ഈശോക്കിഷ്ടമായോ ഇന്നോളം ചെയ്തതെല്ലാം
ഈശോ വേദനിച്ചോ എന്നിൽ സ്നേഹം ഇല്ലാ നേരം
ഈശോക്കിഷ്ടമായോ ഇന്നോളം ചെയ്തതെല്ലാം
ഈശോ വേദനിച്ചോ എന്നിൽ സ്നേഹം ഇല്ലാ നേരം

ഈശോ ആഗ്രഹിച്ചോ ഞാൻ എന്നും നിന്റേതാകാൻ
ഈശോ ആശ്വസിച്ചോ ഞാൻ കൂടെ നിന്ന നേരം

എന്നെ കാണുന്നോർ നിന്നെ കാണാതെ
പോയാലോ കഷ്ടം ഈ രൂപമോ നഷ്ടം
എന്നെ കേൾക്കുന്നോർ നിന്നെ കേൾക്കാതെ
പോയാലോ കഷ്ടം ഈ ശബ്ദമോ നഷ്ടം

Post a Comment

0 Comments