Eeshwarane thedi njan - Lyrics Malayalam Old christian songs

ഈശ്വരനെ തേടി ഞാൻ നടന്നു 
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ 
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ 
വിജനമായ ഭൂവിലുമില്ലീശ്വരൻ 

[ഈശ്വര...] 

എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ 
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ.. 
എവിടെയാണീശ്വരന്റെ സുന്ദരാലയം 
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ... 

[ഈശ്വര...] 

കണ്ടില്ല കണ്ടില്ലെന്നോതിയോതി 
കാനനച്ചോല പതഞ്ഞുപോയി 
കാണില്ല കാണില്ലെന്നോതിയോതി 
കിളികൾ പറന്നു പറന്നുപോയി 

[ഈശ്വര...] 

അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ.. 
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു.. 
അവിടെയാണീശ്വരന്റെ വാസം 
സ്നേഹമാണീശ്വരന്റെ രൂപം 
സ്നേഹമാണീശ്വരന്റെ രൂപം 

[ഈശ്വര...]

Post a Comment

0 Comments