Krushin Nizhalil neerum murivil - Lyrics Anuthapa ganangal - with mp3

The song written and composed by Fr Shaji Thumpechirayil
album - The Passion by Celebrants India
Singer - Kester


ക്രൂശിന്‍ നിഴലില്‍ നീറും മുറിവില്‍ മനം പാടി നിന്‍ സ്തോത്രം വീഴും വഴിയില്‍ താഴും ചുഴിയില്‍ മിഴി തേടി നിന്‍ രൂപം ഇടം വലവും ഇരുള്‍ പെരുകി ഇല്ല വേറൊരാളെന്നെ ഒന്നു താങ്ങുവാന്‍ നാഥാ (2)

(ക്രൂശിന്‍..) സീയോന്‍ വഴിയില്‍ സ്നേഹം തിരഞ്ഞ് ഒരുപാട് നീറി ഞാന്‍ ഭാരം ചുമന്നും രോഗം സഹിച്ചും മിഴിനീര് തൂകി ഞാന്‍ മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും ഒരു പാവമാണേ ഞാന്‍ എന്നെത്തിരക്കി തേടി വരുവാന്‍ പ്രിയനേശു നീ മാത്രം

(ക്രൂശിന്‍..)                         ന്യായം ശ്രവിക്കാന്‍ ആളില്ലാതായി ഞാനെന്‍റെ നാവടക്കി നീതി ലഭിക്കും വേദിയില്ലാതായ് വിധിയേട്ടു വാങ്ങി ഞാന്‍ പിഴ നിരത്തി തോളില്‍ ചുമത്താന്‍ പ്രിയസ്നേഹിതരും ചേര്‍ന്നു എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍ പ്രിയനേശു ഭേദിച്ചു

(ക്രൂശിന്‍..)

Post a Comment

0 Comments