Murivettu pidayum hrudayathil shanthi - lyrics

മുറിവേറ്റു പിടയും ഹൃദയത്തില്‍ ശാന്തി
പകരാനെന്‍ നാഥാ വരുമോ
ഉള്ളം തകര്‍ന്നു ഞാന്‍ തേങ്ങീടവേ
മിഴിനീരു മായ്ക്കാന്‍ നീ വരുമോ

അന്യായമായെന്നെ വിധിച്ചവരോട്‌ ചേര്‍ന്ന്‌
അവഹേളിച്ചെന്നെ തളര്‍ത്തിയതാം
പിരിച്ചുംകൊണ്ടെന്നുടെ ചങ്കു തുളച്ചവര്‍
എല്ലാവരോടും ഞാന്‍ പൊറുത്തീടുവാന്‍

അരികത്തുനിന്നും അകലത്തുനിന്നും
അലിവോടെ സ്നേഹം ചൊരിഞ്ഞവരായ്‌
പ്രിയരെയെല്ലാം ഞാന്‍ ഓര്‍ക്കുന്നു നാഥാ
പകരം ഞാന്‍ എന്തിന്നു നല്‍കും

പാപിയാമെന്നുള്ളില്‍ വന്നുവാഴു നാഥാ



പാവന പ്രകാശം തൂകിടൂ നാഥാ

Post a Comment

0 Comments