“കഴിയുമെങ്കിലീപ്പാനപാര്രമെന്‍
പ്രിയതാതാ, മാറ്റിത്തരണമേ”
താണു ദൈവത്തിന്‍ സൂനു ഭൂമിയില്‍
വീണു താതനോടര്‍ത്തിച്ചു.
മര്‍ത്യപാപങ്ങള്‍ വന്നുയര്‍ന്നൊരു
മാമല തീര്‍ത്തു നില്ക്കവേ
ഭീതിയാല്‍ മൃതുമേനിയാകവേ
രക്തധാരയിലാഴ്ന്നുപോയ്.
പ്രകീർത്തനം
' സര്‍വചരാചരവും
ദൈവമഹത്ത്വത്തെ
വാഴത്തിപ്പാടുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍
ഹല്ലേലൂയ്യ ഗീതികളാല്‍
കര്‍ത്താവിന്‍ തിരുമരണത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം
കൊടാം ഇന്നീ വേദികയില്‍.
തന്‍മഹിമാവല്ലോ
വാനിലുമൂുഴിയിലും
തിങ്ങിവിളങ്ങുന്നു
ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..
ജനതകളവിടുത്തെ
മഹിമകള്‍ പാടുന്നു
താണുവണങ്ങുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..
നിത്യപിതാവിനും
സുതനും റൂഹായ്ക്കും
സ്തുതിയുകട്ടെ.
ദിവ ്യാത്മാവിന്‍ ഗീതികളാല്‍ ..
ആദിയിലെപ്പോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേന്‍.
ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..
വ്യാഖ്യന ഗീതം
സകലേശ്വരനാം ദൈവം
ഭൂവിന്നുടയോന്‍ രാജമഹേശന്‍ തന്റെ
സനേഹവിരുന്നിന്‍ ക്ഷണമുള്ളോരേ, വരുവിന്‍ നിങ്ങള്‍
പരിശോധിപ്പിന്‍വേഗം
സുവിശേഷത്തിന്‍ ദിവ്യപ്രഭയില്‍ നിങ്ങള്‍
ശുചിയാക്കീടിന്‍ ഭാതികചിന്താസരണികളെല്ലാം.
നാഥന്‍ സദയം നലകി
സൌഭാഗ്യത്തിന്‍ നിക്ഷേപങ്ങള്‍ മന്നില്‍
പാപികള്‍ വരുവിന്‍ കടബാധ്യതകള്‍ നീക്കുക നിങ്ങള്‍
ദൈവികരാജ്യം നേടാന്‍
ഹൃദയതലങ്ങള്‍ ശുചിയാക്കിടുവിന്‍ ചേലില്‍
ശിശുവിനുതുല്യം നിര്‍മ്മലരായിത്തീരുക വീണ്ടും.
റോമാക്കാര്‍ക്കായ് പലോസ്
എഴുതിയ കത്താല്‍ നമ്മെയുമിപ്പോള്‍ മോദാല്‍
ദൈവികദാഈത്യം അറിയിപ്പതു നാം കേള്‍ക്കുക യുക്തം.
ലേഖന വായനയ്ക്ക് ശേഷം
സ്വന്തം ജനങ്ങള്‍ക്കു ജീവനേകാന്‍
സര്‍വ്വേശനന്ദന൯ ഭൂവില്‍ വന്നു:
കുരിശാണാനാഥനായ്ത്തീര്‍ത്തു ലോകം;
വ്യഥയാണാനാഥനില്‍ചേര്‍ത്തു ലോകം.
ഇരുളില്‍ പ്രകാശം തെളിച്ചു കാട്ടാന്‍
പരമപ്രകാശം കനിഞ്ഞിറങ്ങി:
കുരിശാണാനാഥനായ്ത്തീര്‍ത്തു ലോകം:
വ്യഥയാണാനാഥനില്‍ച്ചേര്‍ത്തു ലോകം.
വ്യാഖ്യന ഗീതം
വിശ്വാസികളേ, കേള്‍പ്പിന്‍.
സൗഖ്യവുമുയിരും പകരും മൊഴികൾ മോദാൽ
ദൈവകുമാരന്‍ നരനായ് നമ്മെ മോചിതരാക്കി
ഈ മൊഴി നിങ്ങള്‍ക്കേകി |
ഭാഗ്യം നിറയും വലിയൊരു നിധിയീ ഭൂവിൽ
പാവന ഗ്രന്ഥം ജീവന്‍ നല്കും ഔഷധമല്ലോ
ജീവന്‍ നല്കാന്‍ പോരും
ജീവത് വചനം കേള്‍ക്കിലൊളിക്കും സാത്താന്‍
ബാധകളേതും ഭിതിയോടുടനെ ഒഴിവായീടും.
പ്രഭവിതറീടും ദീപം
ജീവന്‍തന്നെ ഈ സദ് വചനം പാരില്‍
വിധിയാളനെയീ വചനം നിതരാം വെളിവാക്കുന്നൂ
ജനതതിയെല്ലാം ചേലില്‍
രക്ഷിതരായി നാഥന്‍വഴിയായ് ഭൂവില്‍
പാപകടങ്ങള്‍ മോചിപ്പവനീ നാഥന്‍മാത്രം.
വിത്തുവിതയ്ക്കും നാഥന്‍
തിരുവചനത്തിന്‍ വിത്തുവിതയ്ക്കാന്‍ വന്നൂ
വയലിനു പകരം ഹൃദയനിലങ്ങള്‍ നൽകുക നിങ്ങൾ
സുവിശേഷകര്‍തന്‍ സാക്ഷ്യം
അനുഭവമധുനാ വിവരിക്കുന്നു കേൾക്കാൻ
ചെവിയുള്ളവനോ കേട്ടു ഫലങ്ങൾ നല്കീടട്ടെ
പീഠാനുഭവ ചരിത്രത്തിനു ശേഷം
കുരിശിനാലെ ലോകമൊന്നായ്
വീണ്ടെടുത്തവനേ
താണു ഞങ്ങൾ വണങ്ങുന്നു
ദിവ്യ പാദങ്ങൾ
കുർബാന സ്വീകരണത്തിന് ശേഷം
ദൈവ സൂനോ , ലോകനാഥാ,
കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ.
നവ്യരാജ്യം ചേര്‍ന്നിടുമ്പോള്‍
കനിവിയന്നു ഞങ്ങളേയുമോര്‍ത്തിടേണമേ.
ദൈവസുനോ..
നിന്‍ പ്രീതിമാത്രം ലക്ഷ്യമാക്കി
നിന്‍ദിവ്യ മാര്‍ഗ്ഗം പിന്തുടര്‍ന്നിടാന്‍
ആശയോട്ടെ, മോദമോടെ
ഞങ്ങള്‍ നിന്‍വരങ്ങള്‍ തേടി വന്നിടുന്നു.
ദൈവസുനോ...
പാരിലെന്നുമങ്ങേ ശിഷ്യരാകുവാൻ
ദിവ്യ ദൗത്യമെന്നും ഭൂവിനേകുവാന്‍ —
ആശയോടെ, മോദമോടെ
ഞങ്ങള്‍ നിന്‍വരങ്ങള്‍ തേടി വന്നിടുന്നു.
ദൈവസുനോ...
പ്രദക്ഷിണ ഗീതം
ഞാനെന്‍ പിതാവിന്റെ പക്കല്‍
പോകുന്നിതാ, യാത്ര ചൊൽവൂ
സ്വര്‍ല്ലോകനാഥന്‍ മൊഴിഞ്ഞു
സന്താപമെങ്ങും നിറഞ്ഞു.
ഞാനെന്‍
അസ്വസ്ഥരാകേണ്ട നിങ്ങള്‍
വിശ്വാസദീപം തെളിപ്പിന്‍
ഒട്ടേറെയുണ്ടെന്‍ പിതാവിൻ
ഗേഹത്തു പൂമന്ദിരങ്ങള്‍.
ഞാനെന്‍
'നിങ്ങള്‍ക്കിടം ചെന്നൊരുക്കാന്‍
പോകുന്നു ഞാനങ്ങു വിണ്ണില്‍
വീണ്ടും വരും ഞാനൊരിക്കല്‍
നിങ്ങളെപ്പുവിണ്ണിലേറ്റാന്‍
ഞാനെന്‍
“ഞാനാണ് നിങ്ങള്‍ക്കു മാര്‍ഗ്ഗം
നേരായ കൈവല്യമാര്‍ഗ്ഗം
ഞാനാണ് നിങ്ങള്‍ക്കു ജീവന്‍
ഞാനാണ് നിങ്ങള്‍ക്കു സത്യം ”
ഞാനെന്‍
മറ്റുള്ള മാര്‍ഗ്ഗങ്ങളൊന്നും
സ്വര്‍ഗ്ഗത്തു ചെന്നെത്തുകില്ല.
ഞാനാണ് നിങ്ങള്‍ക്കു മാര്‍ഗ്ഗം
നേരായ കൈവല്യമാര്‍ഗ്ഗം.”
ഞാനെന്‍
“കാണില്ലൊരല്പം കഴിഞ്ഞാല്‍
കാണില്ല വീണ്ടെന്നെ ലോകം
നിങ്ങളോ കണ്ടിടും; നമ്മള്‍
ജീവിച്ചിരിക്കുന്നുവല്ലോ.”
ഞാനെന്‍
“പെട്ടെന്നനാഥരായ് ഭൂവില്‍
നിങ്ങളെ ഞാന്‍ കൈവിടില്ല.
വീണ്ടും വരുന്നിതാ, വീണ്ടും
നിങ്ങളെക്കാണാന്‍ വരുന്നു.”
ഞാനെന്‍
“നിത്യമെന്‍ നിര്‍ദ്ദേശമെല്ലാം
കൃത്യമായ് കാക്കുന്നു മര്‍ത്യന്‍
സമ്മോദമെന്നില്‍ വിതയ്ക്കും
സംപ്രീതിയെന്നില്‍ വളര്‍ത്തും.
ഞാനെന്‍
“നല്‍കുന്നു ഞാന്‍ നവ്യ ശാന്തി
പാരില്‍ക്കുരുക്കാത്ത ശാന്തി
നിങ്ങള്‍ക്കു ഞാനേകിടുന്നു
സമ്പൂതമെന്‍ ദിവ്യശാന്തി.”
ഞാനെന്‍
“ഞാനെന്‍ പിതാവിന്റെ പക്കല്‍
പോകുന്നതോര്‍ത്തോര്‍ത്തു നിങ്ങള്‍
കേഴേണ്ട, ചെന്നെന്‍ പിതാവില്‍
ചേരുന്നതാണെന്റെ മോദം.”
ഞാനെന്‍
“എന്നെപ്പിതാവെന്നപോലെ
സ്നേഹിച്ചു നിങ്ങളെ ഞാനും
നിങ്ങളെന്‍ സൌഭാഗ്യമേറും
സ്നേഹത്തിലെന്നും വസിപ്പിന്‍.”
ഞാനെന്‍
നിങ്ങളെ ലോകം വെറുത്താൽ
നിന്ദനം കൊണ്ടേനിറച്ചാൽ
എന്നെയാണാലോകമാദ്യം
നന്നേ വെറുത്തതെന്നോർക്കിൻ
ഞാനെന്‍
“അഴലേറിയുള്‍ത്തടം നീറും
പ്രലപിച്ചു കണ്ണുകള്‍ താഴും
ഒരു നാളിലെല്ലാം നിലയ്ക്കും;
പരിശോഭ നിങ്ങള്‍ക്കുദിക്കും”
ഞാനെന്‍
താതനെ വിട്ടു ഞാൻ വന്നു
ലോകത്തിലേക്കു ഞാൻ വന്നു
പോകുന്നു ഞാനിതാ വീണ്ടും
താതനില്‍ ചെന്നങ്ങു ചേരാൻ
ഞാനെന്‍
ക്രൂശിതരൂപ ചുംബന സമയത്തു പാടാവുന്ന ഗീതം
പ്രിയതാതാ, മാറ്റിത്തരണമേ”
താണു ദൈവത്തിന്‍ സൂനു ഭൂമിയില്‍
വീണു താതനോടര്‍ത്തിച്ചു.
മര്‍ത്യപാപങ്ങള്‍ വന്നുയര്‍ന്നൊരു
മാമല തീര്‍ത്തു നില്ക്കവേ
ഭീതിയാല്‍ മൃതുമേനിയാകവേ
രക്തധാരയിലാഴ്ന്നുപോയ്.
പ്രകീർത്തനം
' സര്‍വചരാചരവും
ദൈവമഹത്ത്വത്തെ
വാഴത്തിപ്പാടുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍
ഹല്ലേലൂയ്യ ഗീതികളാല്‍
കര്‍ത്താവിന്‍ തിരുമരണത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം
കൊടാം ഇന്നീ വേദികയില്‍.
തന്‍മഹിമാവല്ലോ
വാനിലുമൂുഴിയിലും
തിങ്ങിവിളങ്ങുന്നു
ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..
ജനതകളവിടുത്തെ
മഹിമകള്‍ പാടുന്നു
താണുവണങ്ങുന്നു.
ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..
നിത്യപിതാവിനും
സുതനും റൂഹായ്ക്കും
സ്തുതിയുകട്ടെ.
ദിവ ്യാത്മാവിന്‍ ഗീതികളാല്‍ ..
ആദിയിലെപ്പോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേന്‍.
ദിവ്യാത്മാവിന്‍ ഗീതികളാല്‍ ..
വ്യാഖ്യന ഗീതം
സകലേശ്വരനാം ദൈവം
ഭൂവിന്നുടയോന്‍ രാജമഹേശന്‍ തന്റെ
സനേഹവിരുന്നിന്‍ ക്ഷണമുള്ളോരേ, വരുവിന്‍ നിങ്ങള്‍
പരിശോധിപ്പിന്‍വേഗം
സുവിശേഷത്തിന്‍ ദിവ്യപ്രഭയില്‍ നിങ്ങള്‍
ശുചിയാക്കീടിന്‍ ഭാതികചിന്താസരണികളെല്ലാം.
നാഥന്‍ സദയം നലകി
സൌഭാഗ്യത്തിന്‍ നിക്ഷേപങ്ങള്‍ മന്നില്‍
പാപികള്‍ വരുവിന്‍ കടബാധ്യതകള്‍ നീക്കുക നിങ്ങള്‍
ദൈവികരാജ്യം നേടാന്‍
ഹൃദയതലങ്ങള്‍ ശുചിയാക്കിടുവിന്‍ ചേലില്‍
ശിശുവിനുതുല്യം നിര്‍മ്മലരായിത്തീരുക വീണ്ടും.
റോമാക്കാര്‍ക്കായ് പലോസ്
എഴുതിയ കത്താല്‍ നമ്മെയുമിപ്പോള്‍ മോദാല്‍
ദൈവികദാഈത്യം അറിയിപ്പതു നാം കേള്‍ക്കുക യുക്തം.
ലേഖന വായനയ്ക്ക് ശേഷം
സ്വന്തം ജനങ്ങള്‍ക്കു ജീവനേകാന്‍
സര്‍വ്വേശനന്ദന൯ ഭൂവില്‍ വന്നു:
കുരിശാണാനാഥനായ്ത്തീര്‍ത്തു ലോകം;
വ്യഥയാണാനാഥനില്‍ചേര്‍ത്തു ലോകം.
ഇരുളില്‍ പ്രകാശം തെളിച്ചു കാട്ടാന്‍
പരമപ്രകാശം കനിഞ്ഞിറങ്ങി:
കുരിശാണാനാഥനായ്ത്തീര്‍ത്തു ലോകം:
വ്യഥയാണാനാഥനില്‍ച്ചേര്‍ത്തു ലോകം.
വ്യാഖ്യന ഗീതം
വിശ്വാസികളേ, കേള്‍പ്പിന്‍.
സൗഖ്യവുമുയിരും പകരും മൊഴികൾ മോദാൽ
ദൈവകുമാരന്‍ നരനായ് നമ്മെ മോചിതരാക്കി
ഈ മൊഴി നിങ്ങള്‍ക്കേകി |
ഭാഗ്യം നിറയും വലിയൊരു നിധിയീ ഭൂവിൽ
പാവന ഗ്രന്ഥം ജീവന്‍ നല്കും ഔഷധമല്ലോ
ജീവന്‍ നല്കാന്‍ പോരും
ജീവത് വചനം കേള്‍ക്കിലൊളിക്കും സാത്താന്‍
ബാധകളേതും ഭിതിയോടുടനെ ഒഴിവായീടും.
പ്രഭവിതറീടും ദീപം
ജീവന്‍തന്നെ ഈ സദ് വചനം പാരില്‍
വിധിയാളനെയീ വചനം നിതരാം വെളിവാക്കുന്നൂ
ജനതതിയെല്ലാം ചേലില്‍
രക്ഷിതരായി നാഥന്‍വഴിയായ് ഭൂവില്‍
പാപകടങ്ങള്‍ മോചിപ്പവനീ നാഥന്‍മാത്രം.
വിത്തുവിതയ്ക്കും നാഥന്‍
തിരുവചനത്തിന്‍ വിത്തുവിതയ്ക്കാന്‍ വന്നൂ
വയലിനു പകരം ഹൃദയനിലങ്ങള്‍ നൽകുക നിങ്ങൾ
സുവിശേഷകര്‍തന്‍ സാക്ഷ്യം
അനുഭവമധുനാ വിവരിക്കുന്നു കേൾക്കാൻ
ചെവിയുള്ളവനോ കേട്ടു ഫലങ്ങൾ നല്കീടട്ടെ
പീഠാനുഭവ ചരിത്രത്തിനു ശേഷം
കുരിശിനാലെ ലോകമൊന്നായ്
വീണ്ടെടുത്തവനേ
താണു ഞങ്ങൾ വണങ്ങുന്നു
ദിവ്യ പാദങ്ങൾ
കുർബാന സ്വീകരണത്തിന് ശേഷം
ദൈവ സൂനോ , ലോകനാഥാ,
കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ.
നവ്യരാജ്യം ചേര്‍ന്നിടുമ്പോള്‍
കനിവിയന്നു ഞങ്ങളേയുമോര്‍ത്തിടേണമേ.
ദൈവസുനോ..
നിന്‍ പ്രീതിമാത്രം ലക്ഷ്യമാക്കി
നിന്‍ദിവ്യ മാര്‍ഗ്ഗം പിന്തുടര്‍ന്നിടാന്‍
ആശയോട്ടെ, മോദമോടെ
ഞങ്ങള്‍ നിന്‍വരങ്ങള്‍ തേടി വന്നിടുന്നു.
ദൈവസുനോ...
പാരിലെന്നുമങ്ങേ ശിഷ്യരാകുവാൻ
ദിവ്യ ദൗത്യമെന്നും ഭൂവിനേകുവാന്‍ —
ആശയോടെ, മോദമോടെ
ഞങ്ങള്‍ നിന്‍വരങ്ങള്‍ തേടി വന്നിടുന്നു.
ദൈവസുനോ...
പ്രദക്ഷിണ ഗീതം
ഞാനെന്‍ പിതാവിന്റെ പക്കല്‍
പോകുന്നിതാ, യാത്ര ചൊൽവൂ
സ്വര്‍ല്ലോകനാഥന്‍ മൊഴിഞ്ഞു
സന്താപമെങ്ങും നിറഞ്ഞു.
ഞാനെന്‍
അസ്വസ്ഥരാകേണ്ട നിങ്ങള്‍
വിശ്വാസദീപം തെളിപ്പിന്‍
ഒട്ടേറെയുണ്ടെന്‍ പിതാവിൻ
ഗേഹത്തു പൂമന്ദിരങ്ങള്‍.
ഞാനെന്‍
'നിങ്ങള്‍ക്കിടം ചെന്നൊരുക്കാന്‍
പോകുന്നു ഞാനങ്ങു വിണ്ണില്‍
വീണ്ടും വരും ഞാനൊരിക്കല്‍
നിങ്ങളെപ്പുവിണ്ണിലേറ്റാന്‍
ഞാനെന്‍
“ഞാനാണ് നിങ്ങള്‍ക്കു മാര്‍ഗ്ഗം
നേരായ കൈവല്യമാര്‍ഗ്ഗം
ഞാനാണ് നിങ്ങള്‍ക്കു ജീവന്‍
ഞാനാണ് നിങ്ങള്‍ക്കു സത്യം ”
ഞാനെന്‍
മറ്റുള്ള മാര്‍ഗ്ഗങ്ങളൊന്നും
സ്വര്‍ഗ്ഗത്തു ചെന്നെത്തുകില്ല.
ഞാനാണ് നിങ്ങള്‍ക്കു മാര്‍ഗ്ഗം
നേരായ കൈവല്യമാര്‍ഗ്ഗം.”
ഞാനെന്‍
“കാണില്ലൊരല്പം കഴിഞ്ഞാല്‍
കാണില്ല വീണ്ടെന്നെ ലോകം
നിങ്ങളോ കണ്ടിടും; നമ്മള്‍
ജീവിച്ചിരിക്കുന്നുവല്ലോ.”
ഞാനെന്‍
“പെട്ടെന്നനാഥരായ് ഭൂവില്‍
നിങ്ങളെ ഞാന്‍ കൈവിടില്ല.
വീണ്ടും വരുന്നിതാ, വീണ്ടും
നിങ്ങളെക്കാണാന്‍ വരുന്നു.”
ഞാനെന്‍
“നിത്യമെന്‍ നിര്‍ദ്ദേശമെല്ലാം
കൃത്യമായ് കാക്കുന്നു മര്‍ത്യന്‍
സമ്മോദമെന്നില്‍ വിതയ്ക്കും
സംപ്രീതിയെന്നില്‍ വളര്‍ത്തും.
ഞാനെന്‍
“നല്‍കുന്നു ഞാന്‍ നവ്യ ശാന്തി
പാരില്‍ക്കുരുക്കാത്ത ശാന്തി
നിങ്ങള്‍ക്കു ഞാനേകിടുന്നു
സമ്പൂതമെന്‍ ദിവ്യശാന്തി.”
ഞാനെന്‍
“ഞാനെന്‍ പിതാവിന്റെ പക്കല്‍
പോകുന്നതോര്‍ത്തോര്‍ത്തു നിങ്ങള്‍
കേഴേണ്ട, ചെന്നെന്‍ പിതാവില്‍
ചേരുന്നതാണെന്റെ മോദം.”
ഞാനെന്‍
“എന്നെപ്പിതാവെന്നപോലെ
സ്നേഹിച്ചു നിങ്ങളെ ഞാനും
നിങ്ങളെന്‍ സൌഭാഗ്യമേറും
സ്നേഹത്തിലെന്നും വസിപ്പിന്‍.”
ഞാനെന്‍
നിങ്ങളെ ലോകം വെറുത്താൽ
നിന്ദനം കൊണ്ടേനിറച്ചാൽ
എന്നെയാണാലോകമാദ്യം
നന്നേ വെറുത്തതെന്നോർക്കിൻ
ഞാനെന്‍
“അഴലേറിയുള്‍ത്തടം നീറും
പ്രലപിച്ചു കണ്ണുകള്‍ താഴും
ഒരു നാളിലെല്ലാം നിലയ്ക്കും;
പരിശോഭ നിങ്ങള്‍ക്കുദിക്കും”
ഞാനെന്‍
താതനെ വിട്ടു ഞാൻ വന്നു
ലോകത്തിലേക്കു ഞാൻ വന്നു
പോകുന്നു ഞാനിതാ വീണ്ടും
താതനില്‍ ചെന്നങ്ങു ചേരാൻ
ഞാനെന്‍
ക്രൂശിതരൂപ ചുംബന സമയത്തു പാടാവുന്ന ഗീതം
ഗാഗുല്‍ത്താ മലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്തൂ..
(ഗാഗുല്‍ത്താ..)
മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി
മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കൈപ്പുനീരല്ലേ
ദാഹശാന്തി എനിക്കു നല്‍കീ..
(ഗാഗുല്‍ത്താ..)
വനത്തിലൂടാനയിച്ചൂ ഞാന്‍
അന്നമായ് വിണ്‍മന്ന തന്നില്ലേ
അതിനെല്ലാം നന്ദിയായ് നിങ്ങള്‍
കുരിശല്ലോ നല്‍കീടുന്നിപ്പോള്‍..
(ഗാഗുല്‍ത്താ..)
കൊടുങ്കാട്ടിലന്നു നിങ്ങള്‍ക്കായി
മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍
ചുമത്തുന്നു നിങ്ങളിന്നെന്നില്‍..
(ഗാഗുല്‍ത്താ..)
രാജചെങ്കൊലേകി വാഴിച്ചൂ
നിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി
നിങ്ങളിന്നെന്‍ ചെന്നിണം തൂകി..
(ഗാഗുല്‍ത്താ..)
നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ
ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ
ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ..
(ഗാഗുല്‍ത്താ..)
കുരിശിന്മേലാണി കണ്ടൂ ഞാന്‍
ഭീകരമാം മുള്ളുകള്‍ കണ്ടൂ
വികാരങ്ങള്‍ കുന്നു കൂടുന്നു
കണ്ണുനീരിന്‍ ചാലു വീഴുന്നു..
(ഗാഗുല്‍ത്താ..)
മരത്താലേ വന്ന പാപങ്ങള്‍
മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ്
തൂങ്ങിമരിക്കുന്നൂ രക്ഷകന്‍ ദൈവം..
(ഗാഗുല്‍ത്താ..)
വിജയപ്പൊന്‍കൊടി പാറുന്നു
വിഴുദ്ധി തന്‍ വെണ്ണ വീശുന്നു
കുരിശേ നിന്‍ ദിവ്യ പാദങ്ങള്‍
നമിക്കുന്നു സാദരം ഞങ്ങള്‍..
0 Comments