Ashwasathin uravidamam

ആശ്വാസത്തിന്‍ ഉറവിടമാം ക്രിസ്തു
നിന്നെ വിളിച്ചീടുന്നു (2)

അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ
. ആശ്വാസമില്ലാതലയുന്നോരെ (2)
ആണിപ്പാടുള്ളതന്‍ കരങ്ങള്‍ നീട്ടി
നിന്നെ വിളിച്ചീടുന്നു

(ആശ്വാസത്തിന്‍.....)

പാപാന്ധകാരത്തില്‍ കഴിയുന്നോരെ
രോഗങ്ങളാല്‍ മനം തകര്‍ന്നവരേ (2)
നിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍
എന്നെന്നും മതിയായവ

(ആശ്വാസത്തിന്‍.....)

വാതില്‍ക്കല്‍ വന്നിങ്ങു മുട്ടീടുന്ന
ആശ്വാസമരുളാന്‍ വന്നീടുന്ന
അരുമ പിതാവിന്റെ ഇമ്പസ്വരം
നീ ഇന്നു ശ്രവിച്ചീടുമോ

(ആശ്വാസത്തിന്‍.....)

Aashwasathin uravidame christhu
Ninnea vilichidunnu (2)
Adhwanabharathaal valayunnavarea
Aashwasamillathalayunnore (2)
Aanipaadullathan karangal nitti
Ninnea vilichidunnu ( aashwasathin...)

Paapandhakaarathil kazhiyunnavarea rogangalal manam thakarnnavare (2)
Ninnea rakshippan avan karangal
Ennenum mathiyaayava
( aashwasathin....)

Vathilkkal vanningu muttidunna
Aashwasamarulan vannidunna
Aruma pithaavintea embba swaram
Nee ennu sravichidumo

(Aashwasathin....)

Post a Comment

0 Comments